ക്നാനായ കാത്തലിക് യൂത്ത് ലീഗ് : അതിരൂപതാതല ഡയറക്ടര്‍മാരുടേയും അഡൈ്വസേഴ്സിന്റെയും സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ സി വൈ എല്‍ ന്റെ നേതൃത്വത്തില്‍ അതിരൂപത തല ഡയറക്ടര്‍മാരുടെയും അഡൈ്വസര്‍മാരുടെയും സംഗമം കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സൂപ്രണ്ട് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ചാപ്ലയിന്‍ ഫാ ടിനേഷ് പിണര്‍ക്കയില്‍, സെക്രട്ടറി അമല്‍ സണ്ണി,ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി ലേഖ ടഖഇ, വൈസ് പ്രസിഡന്റ്റുമാരായ നിതിന്‍ ജോസ്, ജാക്സണ്‍ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,ട്രഷറര്‍ അലന്‍ ജോസഫ്, കെ സി സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ് മാത്തുകുട്ടി സണ്ണി, കെ.സി.വൈ.എല്‍ മുന്‍ അതിരൂപത പ്രസിഡന്റ് ബിബിഷ് ഓലിക്കമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സൂപ്രണ്ട് ഓഫ് പോലീസായി സ്ഥാനക്കയറ്റം ലഭിച്ച ബിജു കെ. സ്റ്റീഫനെ ചടങ്ങില്‍ ആദരിച്ചു.

 

Previous Post

സമൂഹ ശാക്തീകരണം കുടുംബ ശാക്തീകരണത്തിലൂടെ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ബിജു കെ സ്റ്റീഫനെ കെ സി വൈ എല്‍ അതിരൂപത സമിതി ആദരിച്ചു

Total
0
Share
error: Content is protected !!