മണക്കാട് : ഇടവകയിലെ കെ. സി. സി, കെ. സി. വൈ. എല്‍ സംഘടനകള്‍ സംയുക്തമായി പിതൃദിനം ആഘോഷിച്ചു. മുഖ്യാതിഥി കെ. സി. വൈ. എല്‍ അതിരൂപത ചാപ്ളിയന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ. സി. സി. മണക്കാട് യൂണിറ്റ് സെക്രട്ടറി ഷിനോ കുന്നപ്പിള്ളില്‍ സ്വാഗതം ആശംസിച്ചു. ഫാ.ടിനേഷ് പിണര്‍ക്കയില്‍ കുടുംബ ബന്ധങ്ങള്‍ എന്ന വിഷയത്തെപ്പറ്റി ക്ളാസ് നയിക്കുകയും യുവജനങ്ങളും, മാതാപിതാക്കളും തമ്മിലുള്ള ബന്ധം എങ്ങനെ ഊഷ്മളമാകാം എന്നുമുള്ള ആശയങ്ങള്‍ പങ്കുവെച്ചു. ഇതോടൊപ്പം മൂന്നോ അതില്‍ കൂടുതലോ മക്കളുള്ള പിതാക്കന്മാരെ ആദരിച്ചു. കെ. സി. വൈ. എല്‍ അതിരൂപത ചാപ്ളിയന്‍ ഫാ. ടിനേഷ് പിണര്‍ക്കയിലിനെ മണക്കാട് യൂണിറ്റ് വൈസ്. പ്രസിഡന്‍്റ്. അമല്‍ വെള്ളാമറ്റത്തില്‍ അനുമോദിച്ചു.യൂണിറ്റ് ചാപ്ളിയന്‍ ഫാ. ദിപു ഇറപുറത്ത്, സിസ്റ്റര്‍ അഡൈ്വസര്‍ സി. റോജിന്‍ എസ്.ജെ.സി, യൂണിറ്റ് ഡയറക്ടര്‍ ദീപു കൂട്ടമലയില്‍, ചുങ്കം ഫൊറോന ഡയറക്ടര്‍ സാന്‍്റ്റി കുന്നംചിറ, കെ. സി. സി. യൂണിറ്റ് പ്രസിഡന്‍്റ് ജോസി കുന്നംചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.