വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ. സി. വൈ. എല്‍ മണക്കാട് തുക കൈമാറി

കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. കെ. സി. വൈ. എല്‍ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍, മുട്ടം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫാ. ജേക്കബ് കുറുപ്പിനകത്ത് പ്രസംഗ മത്സരത്തില്‍ വച്ചാണ് തുക അതിരൂപത ഭാരവാഹികളെ ഏല്‍പ്പിച്ചത്. മണക്കാട് യൂണിറ്റ് ചാപ്ളിയന്‍ ഫാ. ദിപു ഇറപുറത്ത്, ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍, യൂണിറ്റ് പ്രസിഡന്‍്റ് ജിയോ കുന്നപ്പിള്ളിയില്‍, യൂണിറ്റ് വൈസ് പ്രസിഡന്‍്റ് അമല്‍ വെള്ളാമറ്റത്തില്‍, യൂണിറ്റ് സെക്രട്ടറി അല്‍നാമോള്‍ വെള്ളമറ്റത്തില്‍, യൂണിറ്റ് ജോയിന്‍്റ് സെക്രട്ടറി റോബിന്‍ വെള്ളാമറ്റത്തില്‍, യൂണിറ്റ് ട്രഷറര്‍ ജോഷ്വാ മൂഴിച്ചാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

കോതനല്ലുര്‍: കൊങ്ങുംപുഴകാലായില്‍ എം. എം പീറ്റര്‍

Next Post

പുനരധിവാസ ഫണ്ട് കൈമാറി

Total
0
Share
error: Content is protected !!