മാലക്കല്ല്: കെ.സി.വൈ.എല്‍. മാലക്കല്ല് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതാതലത്തില്‍ കരിയര്‍ ഓറിയന്‍്റേഷന്‍ പ്രോഗ്രാം നടത്തപ്പെട്ടു.മാനന്തവാടി രൂപതയുടെ കീഴിലുള്ള ഫെഡര്‍ ഫൗണ്ടേഷനുമായി കൈകോര്‍ത്തുകൊണ്ട് കോട്ടയം അതിരൂപതാതലത്തില്‍ നടത്തിയ കരിയര്‍ ഓറിയന്‍്റേഷനില്‍ 60 ഓളം ആളുകള്‍ പങ്കെടുത്തു. വിവിധതരം കോഴ്സുകളെ പരിചയപ്പെടുവാനും അവയുടെ സാധ്യതകള്‍ മനസ്സിലാക്കുവാനും മികച്ച നിലവാരത്തില്‍ പഠിച്ചിറങ്ങാന്‍ സാധിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയുവാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു.
കെ.സി.വൈ.എല്‍ കരിയര്‍ ഓറിയന്‍്റേഷന്‍ പ്രോഗ്രാം നടത്തി
