കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ അഡൈ്വസര്‍സ് & ഡയറക്ടര്‍സ് മീറ്റിംഗ്

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ നേതൃത്വത്തില്‍ അഡൈ്വസര്‍സ് & ഡയറക്ടര്‍സ് മീറ്റിംഗ് ശ്രീപുരത്ത് വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.സി.വൈ. എല്‍ മലബാര്‍ റീജിയണ്‍ ചാപ്ളയിന്‍ ഫാ.സൈജു മേക്കര ആമുഖ സന്ദേശം നല്‍കി. കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സെക്രട്ടറി അലന്‍ ബിജു കാട്ടാമല യോഗത്തിന് സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സുനി ടഢങ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ജോയിന്‍്റ് സെക്രട്ടറി ജ്യോതിസ് തോമസ് മുപ്രാപള്ളില്‍ നന്ദി അര്‍പ്പിച്ച് സംസാരിച്ചു. കെ.സി.വൈഎല്‍ കോട്ടയം അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ ക്ളാസുകള്‍ നയിച്ചു. കെ സി വൈ എല്‍ സംഘടനയുടെ അഡൈ്വസേഴ്സ് ആയി 10 വര്‍ഷത്തിലധികം സേവനം ചെയ്ത സിസ്റ്റേഴ്സിനെ ആദരിക്കുകയും ചെയ്തു. കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ സമിതിയിലേക്ക് പുതുതായി നിയുക്തനായ ഡയറക്ടര്‍ തോമസ് ചാക്കോ സാറിനെയും ഒൗദ്യോഗികമായി സമിതിയിലേക്ക് സ്വാഗതം ചെയ്തു

Previous Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു

Next Post

സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി

Total
0
Share
error: Content is protected !!