ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വര്‍ഷത്തെ ഒന്നാമത് ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ശ്രീ.ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണവും, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് ശ്രീ.നിതിന്‍ ജോസ് സ്വാഗതവും, ഡയറക്ടര്‍ ശ്രീ.ഷെല്ലി ആലപ്പാട്ട് ആമുഖ സന്ദേശവും സെക്രട്ടറി അമല്‍ സണ്ണി യോഗത്തിന് കൃതഞതയും അറിയിച്ചു.
അതിരൂപതാ സമിതി അംഗങ്ങളായ അഡൈ്വസര്‍ സി. ലേഖ SJC,ജാക്‌സണ്‍ സ്റ്റീഫന്‍ അലന്‍ ജോസഫ് ജോണ്‍,ബെറ്റി തോമസ്, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
സെപ്റ്റംബര്‍ 18 വൈകുന്നേരം രെജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച ക്യാമ്പില്‍ വിവിധ ഇടവകകളില്‍ നിന്നായി 91 യുവാക്കള്‍ പങ്കെടുത്തു. ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായി മറ്റക്കര ഇടവകാംഗം മെല്‍വിന്‍ ജോര്‍ജ് മാത്യു എളപ്പാനിക്കല്‍ , പിറവം ഇടവകാംഗമായ അലക്‌സിയാ ആന്‍ പഠിക്കന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു . സെപ്റ്റംബര്‍ 18 ബുധനാഴ്ച മൂന്നു മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആയിരുന്നു. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുകയുണ്ടായി.
മുന്‍കാല കെ.സി.വൈ.എല്‍ പ്രസിഡന്റുമാരായ ശ്രീ. ബിബീഷ് ഓലിക്കാമുറിയില്‍, ശ്രീ. ഷൈജി ഓട്ടപ്പള്ളിയില്‍ എന്നിവര്‍ യുവജനങ്ങളുമായി സംവദിക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. യുവജനങ്ങള്‍ പൊതു പ്രവര്‍ത്തനരംഗത്തിലേക്ക് കണ്ടന്നു വരേണ്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ യുവ MLA ശ്രീ.ചാണ്ടി ഉമ്മന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുകയും യുവജനങ്ങളുമായി സംസാരിക്കുകയും ചെയ്തു.
യുവജനങ്ങളില്‍ സംരംഭകത്വ ബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ഫ്രഷ് ടു ഹോം CEO മാത്യു ജോസഫ്, Careon കമ്പനി ഉടമയായ ജെയിംസ് ജോര്‍ജ് ,ശ്രീ. ടോണി മാക്കില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ക്‌നാനായ സമുദായ പാട്ടുകളിലൂടെ എന്ന വിഷയത്തില്‍ ബിസിഎം കോളേജ് പ്രൊഫസര്‍ ശ്രീ.അനില്‍ സ്റ്റീഫന്‍, കെ.സി.വൈ.എല്‍ ഈ കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കെ.സി.വൈ.എല്‍ ഡയറക്ടര്‍ ശ്രീ. ഷെല്ലി ആലപ്പാട്ട്, ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ പ്രശസ്ത പ്രഭാഷകന്‍ സിജു ആലഞ്ചേരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കെ.സി.സി അതിരൂപത പ്രസിഡന്റ് ശ്രീ. ബാബു പറവടത്തുമലയില്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും കള്‍ച്ചര്‍ നൈറ്റ് ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ഫാ.സില്‍ജോ ആവണിക്കുന്നേലിന്റെ നേതൃത്വത്തില്‍ യുവജനങ്ങളെ കുമ്പസാരത്തിനായി ഒരുക്കുകയും, കുമ്പസാരം, ആരാധന, ജപമാല അര്‍പ്പണം തുടങ്ങിയവയില്‍ യുവജനങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേരുകയും ചെയ്തു. മുന്‍ അതിരൂപത വൈസ് പ്രസിഡന്റ് ജെറിന്‍ ജോയ് Ice breaking Session ന് നേതൃത്വം നല്‍കി. യുവജനങ്ങള്‍ക്ക് വേണ്ടി ക്യാമ്പ് ഫയര്‍,കള്‍ച്ചറല്‍ നൈറ്റ് , യോഗ പരിശീലനം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു. യുവജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത മോക് പാര്‍ലമെന്റ് കെ.സി.വൈ എം മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിക് ചാഴിക്കാടന്‍ നേതൃത്വം നല്‍കി. കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു മണക്കാട്ട്, കെ.സി.വൈ.എം സംസ്ഥാന ട്രഷറര്‍ ഡിബിന്‍ ഡൊമനിക് ഉള്ളവര്‍ ക്യാമ്പിന് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
കെ.സി.വൈ.എല്‍ അതിരൂപത ഭാരവാഹികളായ അതിരൂപത ചാപ്ലിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍, ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ SJC, ഭാരവാഹികള്‍ ആയിട്ടുള്ള നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, അലന്‍ ജോസഫ് ജോണ്‍ ,ബെറ്റി തോമസ്, അലന്‍ ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.