കിടങ്ങൂര്‍ : കെ. സി. വൈ. എല്‍ കിടങ്ങൂര്‍ ഫോറോന സൗഹൃദ ക്യാമ്പ് ചേര്‍പ്പുങ്കല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. കെ. സി. വൈ. എല്‍ കിടങ്ങൂര്‍ ഫോറോനാ പ്രസിഡന്റ് ബെനിസണ്‍ സുജി പുല്ലുകാട്ട് അധ്യക്ഷത വഹിച്ച യോഗം കെ. സി. വൈ എല്‍ കോട്ടയം അതിരൂപത ചാപ്ലിന്‍ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ഉദ്ഘാടനം ചെയ്തു.
കെ. സി. വൈ. എല്‍ കിടങ്ങൂര്‍ ഫോറോനാ ചാപ്ലിന്‍ ഫാ സിറിയക് മറ്റത്തില്‍ ആമുഖ സന്ദേശം നല്കി. കെ. സി. വൈ. എല്‍ കിടങ്ങൂര്‍ ഫോറോനാ ഡയറക്ടര്‍ ബേബി മുളവേലിപുറം, കെ. സി. വൈ. എല്‍ ചേര്‍പ്പുങ്കല്‍ യൂണിറ്റ് ചാപ്ലിന്‍ ഫാ .ജിസ്മോന്‍ മരങ്ങലില്‍, ഫൊറോന സെക്രട്ടറി എമില്‍ തോമസ് കോയിത്തറ , ജോയിന്റ് സെക്രട്ടറി ആല്‍ഫി, കെ. സി. വൈ. എല്‍ ചേര്‍പ്പുങ്കല്‍ യൂണിറ്റ് പ്രിസിഡന്റ് ജിനു എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പിന് കെ. സി. വൈ. എല്‍ കൈപ്പുഴ ഫോറോനാ ഡയറക്ര്‍ ജസ്റ്റിന്‍ മൈക്കിള്‍, അഞ്ജലി മൈക്കിള്‍ എന്നിവരും, കെ. സി. വൈ എല്‍ കോട്ടയം അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ടും നേതൃത്വം നല്കി. തുടര്‍ന്ന് ജപമാല ചൊല്ലി, അത്താഴം കഴിച്ച് യുവജനങ്ങള്‍ പിരിഞ്ഞു. കിടങ്ങൂര്‍ ഫെറോനയിലെ എല്ലാ യൂണിറ്റുകളിലെയും ഭാരവാഹികളായ മുപ്പത്തഞ്ച് യുവജനങ്ങളും യൂണിറ്റ് ഡയറക്ടര്‍മാരും, സിസ്റ്റര്‍ അഡൈ്വസര്‍മാരും, യൂണിറ്റ് ചപ്ലൈന്മാരും പങ്കെടുത്തു.