കെ.സി.വൈ.എല്‍ കരുതല്‍ 2k24

കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റ് ജനുവരി മാസം മുതല്‍ ഒരു വര്‍ഷത്തേയ്ക്കായി ആരംഭിച്ച കരുതല്‍ പദ്ധതി അതിന്‍്റെ സമാപനത്തില്‍ എത്തുമ്പോള്‍ നവംബര്‍ മാസത്തിലെ പതിനൊന്നാംഘട്ടം 24/11/2024 ഞായറാഴ്ച മെഡിക്കല്‍ കോളേജിനടുത്തുള്ള നിരാലംബരായ കുട്ടികളും നിരാശ്രയരായ സ്ത്രീകളും കഴിയുന്ന സ്വാന്തനം എന്ന സ്ഥാപനത്തില്‍ വിജയകരമായി നടത്തി. അന്നേ ദിവസത്തേ നമ്മുടെ സ്പോണ്‍സര്‍ കൈപ്പുഴ സണ്‍ഡേ സ്കൂള്‍ ആണ്. എല്ലാം തവണയില്‍ നിന്നും വ്യത്യസ്തമായി സണ്‍ഡേ സ്കൂളില്‍ നിന്നും കുട്ടികളും അധ്യാപകരും ഞങ്ങളോടൊപ്പം ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു. ഗഇഥഘ കൈപ്പുഴയുടെ യൂണിറ്റ് ഡയറക്ടര്‍ മാത്യൂ ലൂക്കോസ് മംഗ്ളാംകുന്നേല്‍, സി. അഡൈ്വസര്‍ സി സ്നേഹ sjc , ലേഡി അഡൈ്വസര്‍ ടെസ്സി ടോമി, യൂണിറ്റ് ഭാരവാഹികള്‍, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 11 മാസവും കരുതല്‍ തുടര്‍ന്ന് പോരുവാന്‍ kcyl കൈപ്പുഴ യൂണിറ്റിന് സാധിച്ചു.

Previous Post

മിലന് നാഷണല്‍ സ്കുള്‍ മീറ്റിലും സ്വര്‍ണ്ണം

Next Post

സംക്രാന്തി: മണപ്പള്ളില്‍ എബ്രഹാം

Total
0
Share
error: Content is protected !!