2024-25 കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തേക്ക് ആരംഭിച്ച ‘കരുതല്‍’ പദ്ധതിയുടെ സമാപനം ജനുവരി 11 ആം തീയതി ശനിയാഴ്ച നിരാലംബരായ കുട്ടികളും നിരാശ്രയരായ സ്ത്രീകളും കഴിയുന്ന സാന്ത്വനം എന്ന സ്ഥാപനത്തില്‍ നടന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളം ഈ ഒരു പദ്ധതിക്ക് വേണ്ടി നമ്മോടൊപ്പം കൂടെ നിന്ന് ഓരോ മാസവും സ്‌പോണ്‍സര്‍ ചെയ്ത് സഹായിച്ച എല്ലാവരെയും പ്രത്യേകം ഓര്‍ക്കുന്നതോടൊപ്പം നന്ദി പറയുകയും ചെയ്യുന്നു. കൂടാതെ ഇതിനായി ഞങ്ങളെ മുന്‍നിരയില്‍ നിന്ന് നയിച്ച ബഹുമാനപ്പെട്ട വികാരി ഫാദര്‍ സാബു മാലിതുരുത്തേല്‍, മുന്‍ അസി. വികാരിമാരായ ഫാ. എബിന്‍ ഇറപ്പുറത്ത്, ഫാ ജോസഫ് വെള്ളാപ്പള്ളികുഴിയില്‍, മുന്‍ കെ.സി.വൈ.എല്‍ ഡയറക്ടര്‍ ടോബി ജെയിംസ്, കെ.സി.വൈ.എല്‍ ഡയറക്ടര്‍ മാത്യു ലുക്കോസ് മംഗ്ലാകുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്‌നേഹ എസ് ജെ സി, ലേഡി അഡൈ്വസര്‍ ടെസി ടോമി, കൈപ്പുഴ യൂണിറ്റ് ഭാരവാഹികള്‍ യുവജനങ്ങള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.