ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു

കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി, കെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനത്തില്‍ അതിരൂപത ചാപ്ലിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയിലിന് നല്‍കി പ്രകാശനം ചെയ്തു. കൈപ്പുഴ യൂണിറ്റ് ചാപ്ലൈന്‍ ഫാ സാബു മാലിത്തുരുത്തേല്‍, പ്രസിഡന്റ് ആല്‍ബിന്‍ ബിജു, സെക്രട്ടറി ക്രിസ്റ്റി മനോ, ഡയറക്ടര്‍ ടോബി ജെയിംസ്, സി. അഡൈ്വസര്‍ സി. സ്‌നേഹ SJC, മുന്‍ അസി. വികാരി ഫാ ജോസഫ് വെള്ളാപ്പള്ളികുഴിയില്‍, മറ്റ് എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഇതിന് നേതൃത്വം നല്‍കി. ഈ പ്രവര്‍ത്തനം ഒരു മാസക്കാലത്തോളം 41 അംഗങ്ങള്‍ ചേര്‍ന്നാണ് ഓരോ പ്രാര്‍ത്ഥനാനിയോഗം വെച്ചാണ് പുര്‍ത്തീകരിച്ചത്.

 

Previous Post

അരയന്‍കാവ്: ഇഞ്ചിക്കാലായില്‍ തങ്കച്ചന്‍

Next Post

വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലിങ്കേജ് വായ്പാ പദ്ധതിയുമായി മാസ്സ്

Total
0
Share
error: Content is protected !!