കെ.സി.വൈ.എല്‍ ജര്‍മനിക്ക് നവനേതൃത്വം

Nuremberg: ജര്‍മന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (GKCYL) ന്റെ 2025-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാപ്ലൈന്‍ Rev. Fr. ബിനോയ് കൂട്ടനാലിന്റെ നേതൃത്വത്തില്‍ Zoom പ്ലാറ്റഫോംമില്‍ ഒരുമിച്ചു കൂടിയ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ നിന്നും പുതിയ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. തോബിയാസ് പറപ്പള്ളില്‍ – Köln (പ്രസിഡന്റ്), ജെബിന്‍ ജെയിംസ് കളരിക്കല്‍ – Berlin (വൈസ് പ്രസിഡന്റ്), മെറിന്‍ മേരി ബിജു പാട്ടക്കണ്ടത്തില്‍ – Bremen (സെക്രട്ടറി), ജെന്‍സി ജോണ്‍സണ്‍ കട്ടക്കാംതടത്തില്‍ – Köln (ജോയന്റ് സെക്രട്ടറി), അനര്‍ഘ സജി മുഖച്ചിറയില്‍ – Kôln (ട്രഷറര്‍), അജീന ഷിബു ചേലമലയില്‍ – Stuttgart (എക്‌സിക്യൂട്ടിവ് മെമ്പര്‍), സെലിന്‍ ജോയ് ക്ലാക്കിയില്‍ – Frankfurt (എക്‌സിക്യൂട്ടിവ് മെമ്പര്‍) എന്നിവരെ പുതിയ ഭാരവാഹികളായും അജയ് മാത്യൂ തെക്കുംപെരുമാലില്‍ – Köln, ഡിജിറ്റല്‍ മീഡിയ അഡൈ്വസര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
Fr. ബിനോയ് കൂട്ടനാല്‍ (ചാപ്ലൈന്‍), Sr. ജോമി S.J.C (സിസ്റ്റര്‍ അഡൈ്വസര്‍), ചിഞ്ചു അന്ന രാജു പൂവത്തേല്‍ (ഡയറക്ടര്‍), സിജോ സാബു നെടുംതൊട്ടിയില്‍ (ഡിജിറ്റല്‍ മീഡിയ അഡ്മിനിസ്‌ട്രേറ്റര്‍) എന്നിവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നതാണ്.

മുന്‍ഭരവഹികളും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും നൂറന്‍ബര്‍ഗിലെ St. ജോസഫ് കോണ്‍ഗ്രിഗേഷന്റെ സ്ഥാപനത്തില്‍ സിസ്റ്റര്‍ അഡൈ്വസര്‍ Sr. ജോമിയുടെ നേതൃത്വത്തില്‍ ഒത്തുകൂടുകയും, ചാപ്ലൈന്‍ ബഹുമാനപ്പെട്ട ബിനോയ് കൂട്ടനാല്‍ അച്ഛന്റെ നേതൃത്വത്തില്‍ കൃതജ്ഞതബലി അര്‍പ്പിക്കുകയും, പുതിയ ഭാരവാഹികള്‍ക്ക് തല്‍സ്ഥാനങ്ങളിലേക്ക് ചുമതല കൈമാറുകയും ചെയ്തു. തുടര്‍ന്ന് ജര്‍മന്‍ KCYL ന്റെ ശൈശവ ഘട്ടത്തില്‍ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ചു സ്ഥാനമൊഴിയുന്ന ഭാരവാഹികളായ നിധിന്‍ ഷാജി വെച്ചുവെട്ടിക്കല്‍, നിജോ ജോണി പണ്ടാരശ്ശേരില്‍, മരിയ സജി പുന്നയ്ക്കാട്ടു, ജോസ്മി ജോസ് അത്താനിക്കല്‍, ജോജി ജോസ് മെത്തായത്ത്, ബോണി സൈമണ്‍ ഈഴാറാത്ത് എന്നിവര്‍ക്ക് നന്ദി അര്‍പ്പിക്കുകയും കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയ ഭാരവാഹികള്‍ക്ക് കൃതജ്ഞത ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. നാളിതുവരെ വിദേശ മണ്ണില്‍ വ്യതിരക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന ജര്‍മന്‍ KCYL ഇനിയും മികച്ചതും മാതൃകപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കണം എന്ന് ചാപ്ലൈന്‍ ബിനോയ് അച്ഛന്‍ ഭാരവാഹികളെ ഓര്‍മിപ്പിച്ചു.

Previous Post

ചൈതന്യ കാര്‍ഷിക മേളയില്‍ ജനത്തിരക്ക് ഏറുന്നു

Next Post

നവീകരിച്ച ചുറ്റുവിളക്കിന്‍്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി

Total
0
Share
error: Content is protected !!