ഏറ്റുമാനൂര്‍: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ *കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ഏറ്റുമാനൂര്‍ സെന്‍്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് രണ്ടാമത് സംയുക്ത ഫൊറോന ക്യാമ്പുകള്‍ നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടര്‍മാരായ ജസ്റ്റിന് മൈക്കിള്‍ ,ഫെബി തോമസ് ചാലായില്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി സ്വാഗതം പറഞ്ഞു.
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍ ഏറ്റുമാനൂര്‍ യൂണിറ്റ് ചാപ്ളയിന്‍ ഫാ. ലൂക്ക് കരിമ്പില്‍ പ്രസംഗിച്ചു. കൈപ്പുഴ ഫോറോന പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് ടോമി നന്ദി പറഞ്ഞു.
ക്യാമ്പില്‍ 450 ഓളം പേര് പങ്കെടുത്തു. വ്യക്തിത വികസന, നേതൃത്വ പരിശീലന സെമിനാര്‍ ന് അന്താരാഷ്ര്ട പരിശീലകന് ജിജോ ചിറ്റാടി നേതൃത്വം നല്കി.തുടര്‍ന്ന് ക്നാനായ സമുദായത്തെ പറ്റി ജോണിസ് പി സ്റ്റീഫന്‍, കെ.സി. വൈ.എല്‍ സംഘടനയെ പറ്റി ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ടും ക്ളാസുകള്‍ നയിച്ചു. ജപമാല അര്‍പ്പണത്തിനും കുവൈറ്റിലെ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഫൊറോനയിലെ വൈദികരും കെ സി വൈ എല്‍ അംഗങ്ങളും ചേര്‍ന്നു സംഘടിപ്പിച്ച സംവാദം *പള്ളിമുറ്റം* വ്യത്യസ്തമായ അനുഭവം ക്യാമ്പ് അംഗങ്ങള്‍ക്ക് പകര്‍ന്നു നല്കി. വൈദികരുടെ നേതൃത്വത്തില്‍ ക്യാമ്പ് അംഗങ്ങള്‍ ഒന്ന് ചേര്‍ന്നു ബറുമറിയം ഗാനം ആലപിച്ച് ദൈവത്തിനു നന്ദി അര്‍പ്പിച്ചു. മ്യൂസിക്കല്‍ നൈറ്റിനും, സ്നേഹവുരുന്നിനും ശേഷം ക്യാമ്പ് അവസാനിച്ചു.
അതിരൂപത ഭാരവാഹികളായ നിതിന്‍ ജോസ്, അലന് ജോസഫ് ജോണ്‍, ബെറ്റി തോമസ്, അഡൈ്വസര്‍ സി ലേഖ, കെ സി വൈ എല്‍ ചാപ്ളയിന്മാരായ ഫാ ടെസ്വവിന് വെളിയംകുളത്തേല്‍ , ഫാ ഫില്‍മോന്‍ കളത്ര, ഫാ ജിതിന് വല്ലര്ക്കാട്ടില്, ഫാ ജിതിന് ഒ എസ് ബി,അഡൈ്വസര്‍ സി ഷെറിന്, ഇടയ്ക്കാട്ട്, കൈപ്പുഴ,മലങ്കര ഫൊറോന പ്രസിഡന്‍്റുമാരായ , ആല്ബിന് പാപ്പച്ചന്, ആല്‍ബര്‍ട്ട് ടോമി, ഷിബിന്‍ ഷാജി,ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്‍്റ് സിബിന് തോമസ് , ജിസ്മി ബാബു , മെല്വിന് എബ്രഹാം,മേഘ കൊച്ചുമോന്,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.