കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

തെള്ളകം: കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോനയുടെ 2024 -25 വര്‍ഷത്തെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം തെള്ളകത്തുള്ള അമ്മ വീട്ടില്‍ വച്ച് നടത്തി. ഫൊറോന പ്രസിഡന്‍്റ് ആല്‍ബിന്‍ പാപ്പച്ചന്‍ കൊല്ലംപറമ്പിലിന്‍്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജിസ്മി ബാബു കദളിക്കാട് സ്വാഗതം ആശംസിച്ചു. ഫൊറോന ചാപ്ളിന്‍ ഫാ.ജിതിന്‍ വല്ലാര്‍കാട്ടില്‍ ആമുഖ സന്ദേശം നല്‍കി , ഇടക്കാട്ട് ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാകുഴി പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശത്തേക്കു പോകുന്ന കെ.സി.വൈ.എല്‍ ഇടക്കാട്ട് ഫൊറോന ഡയറക്ടര്‍ ജോസുകുട്ടി ജോസഫ് താളിവേലിന് മൊമെന്‍്റോ നല്‍കി ആദരിച്ചു. അമ്മ വീട്ടിലെ കുട്ടികള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ നല്‍കുകയും അവരോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്തു . കെസിവൈല്‍ ഇടയ്ക്കാട്ട് ഫൊറോനാ വൈസ് പ്രസിഡന്‍്റ് ബെനഡിക്ട് ബിജു കൊച്ചുപറമ്പില്‍ കൃതജ്ഞത പറഞ്ഞു.

Previous Post

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദം നല്കുന്ന പ്രവൃത്തി കൃഷിയെന്ന് മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍

Next Post

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!