തൊടുപുഴ : ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ KCC, KCWA, KCYL എന്നീ സംഘടനകളുടെ സഹകരണത്തോടെ ക്രിസ്തുമസ് സന്ദേശ റാലി ബോണ്‍ നത്താലെ 2 k- 24 നടത്തപ്പെട്ടു. തൊടുപുഴ SI സലിം ഫ്‌ലാഗ് ഓഫ് ചെയ്ത റാലി തൊടുപുഴ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയ അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വിവിധ സംഘടനകളുടെ കലാപരിപാടികള്‍ നടത്തി. പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ആയ ബെന്നി ഇല്ലിക്കല്‍ നന്ദി പറഞ്ഞു.ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി ആയിരത്തിലധികം ജനങ്ങള്‍ കരോള്‍ യാത്രയില്‍ പങ്കെടുത്തു.