K C Y L ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ പുറപ്പുഴ സെന്റ് ആന്റണീസ് മേഴ്സി ഹോം അംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. സെന്റ് ആന്റണീസ് മേഴ്സി ഹോം ഡയറക്ടര്‍ ഫാ. ജോണ്‍ ഏവരെയും സ്വാഗതം ചെയ്തു. ഫൊറോനാ ചാപ്ലിന് ഫാ. ദിപു ഇറപുറത്ത് ക്രിസ്തുമസ് സന്ദേശം നല്കി ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ തങ്കച്ചന് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. സെന്റ് ആന്റണീസ് മേഴ്സി ഹോം മിലെ അംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിടുകയും, യുവജനങ്ങള്‍ അവരോടൊപ്പം കരോള്‍ ഗാനങ്ങള്‍ പാടിയും,നൃത്തം ചെയ്തും പങ്കു ചേര്‍ന്നു. ഈ പരിപാടിക്ക് വൈദികര്‍, സിസ്റ്റേഴ്സ്,അതിരൂപതാ വൈസ് പ്രസിഡന്റ് നിതിന്‍ പനംന്താനത്ത്,ഫൊറോനാ ഡയറക്ടര്‍ സാന്റി കുന്നുംചിറ, സിസ്റ്റര്‍ അഡൈ്വസര്‍ സി.സിജ S J C,ഫൊറോന സെക്രട്ടറി സ്റ്റീഫന്‍ തോമസ്,ഫൊറോന വൈസ് പ്രസിഡന്റ് മാത്യൂസ് സൈമണ്‍,ഫൊറോന ജോയിന്റ് സെക്രട്ടറി സ്റ്റെഫിയ സ്റ്റീഫന്‍,ട്രഷറര്‍ ആബേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.