കൃഷിക്കൂട്ടം മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ യൂണിറ്റ് ആയി ചാമക്കാല KCYL

കെ സി വൈ എല്‍ അതിരൂപത സമിതി പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം യുവജനങ്ങളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘കൃഷിക്കൂട്ടം’ പദ്ധതിയില്‍ പങ്കാളിയായി ചാമക്കാല കെ സി വൈ എല്‍ യൂണിറ്റ്. രൂപതയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കൃഷിക്കൂട്ടത്തിന്റെ ഉദ്ഘാടനം അതിരൂപത ചാപ്ലയിന്‍ ഫാ ടിനേഷ് പിണര്‍ക്കയില്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഏബല്‍ ജോണ്‍ പാലച്ചുവട്ടില്‍ അധ്യക്ഷത വഹിച്ചു. ചാമക്കാല യൂണിറ്റ് ചാപ്ലയിന്‍ ഫാ ജോഷി വല്ലാര്‍കാട്ടില്‍, ചാമക്കാല യൂണിറ്റ് ഡയറക്ടര്‍ ഷിജു ഐത്തില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി.റാണി മരിയ SVM, വൈസ് പ്രസിഡന്റ് ഷോണ തോമസ്, സെക്രട്ടറി ജോജോ ജോസഫ്, ജോയിന്റ് സെക്രട്ടറി ആല്‍ബിന്‍ സിറിയക്, ട്രഷറര്‍ അലോന ഷിജു, കൈകാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ‘കൃഷിക്കൂട്ടം’ പരിപാടിയില്‍ 25 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.

Previous Post

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Next Post

തിരുനാളിന് കൊടിയേറി

Total
0
Share
error: Content is protected !!