ബാംഗ്ലൂര്‍ കെ സി വൈ എല്‍ ന്റെ 2024 യുവജനദിനാഘോഷം വര്‍ണ്ണാഭമായി. ENCENDER 2024 എന്ന് പേരിട്ട യുവജനദിനാഘോഷം മാര്‍ മാക്കില്‍ ഗുരുകുലത്തില്‍ വെച്ചാണ് സംഘടിപ്പിച്ചത്. യൂണിറ്റ് ഡയറക്ടര്‍ ഡാനിഷ് ജോര്‍ജ് പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്ത യുവജനദിനാഘോഷങ്ങള്‍ക്ക് ഫോറോന പ്രസിഡന്റ് ജിന്‍സ് ടോമി അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ലയിന്‍ ഫാ ടിനേഷ് പിണര്‍ക്കയില്‍, ഫൊറോന ചാപ്ലയിന്‍ ഫാ കുര്യന്‍ വെള്ളായിക്കല്‍,അതിരൂപത വൈസ് പ്രസിഡന്റ് ജാക്ക്‌സണ്‍ സ്റ്റീഫന്‍, ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍, ഫൊറോന അഡൈ്വസര്‍ സി. ലിന്‍സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായ അലീന ആന്‍ മാത്യു,സ്റ്റാനി എബ്രഹാം,ജീവ സജി,അരുണ്‍ ജോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫാ ടിനേഷ് പിണര്‍ക്കയില്‍, അഡ്വ ആല്‍ബിന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കട്ടുറുമ്പ് ടീമ് യുവജനദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 300 ലധികം യുവജനങ്ങള്‍ പങ്കെടുത്ത പരിപാടി ഗെയിംസ്, കള്‍ച്ചറല്‍ പ്രോഗ്രാം, യുവജനങളുടെ കലാപരിപാടികള്‍, സ്‌നേഹവിരുന്നു, മ്യൂസിക്കല്‍ ഈവെനിംഗ് ഉള്‍പ്പെടെ ഉള്ള പരിപാടികള്‍ക്ക് ശേഷം 05 മണിയോടെ അവസാനിച്ചു. പഠനത്തിനും വിവിധ ആവശ്യങ്ങള്‍ക്കുമായി ബാംഗ്ലൂര്‍ എത്തിയ യുവജനങള്‍ക്ക് ബാംഗ്ലൂര്‍ kcyl സംഘടിപ്പിച്ച പരിപാടി നവ്യാനുഭവം ആയിരുന്നു.
ബാംഗ്ലൂര്‍ കെ സി വൈ എല്‍ ന്റെ യുവജനദിനാഘോഷം – ENCENDER 2024 വര്‍ണ്ണാഭമായി
