കെ സി വൈ എല്‍ അരീക്കര യുവജനദിനാഘോഷം സംഘടിപ്പിച്ചു

അരീക്കര: കെ സി വൈ എല്‍ അരീക്കര യൂണിറ്റ് ന്‍്റെ നേതൃത്വത്തില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു. വി കുര്‍ബാനക്ക് ശേഷം ഡയറക്ടര്‍ എബ്രഹാം കെ സി പതാക ഉയര്‍ത്തുകയും, യൂണിറ്റ് പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.് അഞ്ജല്‍ ജോയ് സ്വാഗതം ആശംസിച്ചു. വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ ആമുഖ സന്ദേശം നല്‍കി. അരീക്കര യൂണിറ്റ് പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗം അതിരൂപത ചാപ്ളയിന്‍ ഫാ റ്റിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്ത് യുവജനദിന സന്ദേശം നല്‍കി.
കഴിഞ്ഞ 30 വര്‍ഷക്കാലം ഡയറക്ടറായി സേവനം അനുഷ്ഠിച്ച എബ്രഹാം കെ സി യെ മൊമെന്‍്റോ നല്‍കി ആദരിച്ചു.മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍, മുന്‍ അരീക്കര കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് ഗോഡ്വിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സിസ്റ്റര്‍ അഡൈ്വസര്‍ സി ജൂബി എസ്.ജെ.സി, ഭാരവാഹികളായ അനുമോള്‍ സാജൂ, അലക്സ് സിറിയക്, അഞ്ജല്‍ ജോയ്, സൈമണ്‍ ഉറുമ്പില്‍, നിയ തോമസ്, അബിയ ടോമി, ഷോബിന്‍ സ്റ്റീഫന്‍, എന്നിവര്‍ നേതൃത്വം നല്‍കി.ആന്‍ഡ്രിയ സജി നന്ദി പറഞ്ഞു.

Previous Post

ഹ്യൂസ്റ്റണ്‍:  പോള്‍ മാക്കില്‍

Next Post

മടമ്പം: കണിയാര്‍വയല്‍ പണ്ടാരശ്ശേരില്‍ മേരി ചാക്കോ

Total
0
Share
error: Content is protected !!