ബിജു കെ സ്റ്റീഫനെ കെ സി വൈ എല്‍ അതിരൂപത സമിതി ആദരിച്ചു

കെ സി വൈ എല്‍ ന്റെ നേതൃത്വത്തില്‍ കൊതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ച അതിരൂപത തല ഡയറക്ടര്‍മാരുടെയും അഡൈ്വസര്‍മാരുടെയും സംഗമത്തില്‍ വെച്ചാണ് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച  ബിജു കെ സ്റ്റീഫന്‍ നെ ആദരിച്ചത്.കോട്ടയം അതിരൂപതയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ കേരള പോലീസില്‍  സൂപ്രണ്ട് ഓഫ് പോലീസ് പദവിയിലേക്ക് എത്തിച്ചേരുന്നത്.
Kcyl അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ ടിനേഷ് പിണര്‍ക്കയില്‍, സെക്രട്ടറി അമല്‍ സണ്ണി,ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി ലേഖ SJC, വൈസ് പ്രസിഡന്റ്‌റുമാരായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,ട്രഷറര്‍ അലന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.കെ സി സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ് മാത്തുകുട്ടി സണ്ണി, മുന്‍ അതിരൂപത kcyl പ്രസിഡന്റ് ബിബിഷ് ഓലിക്കമുറിയില്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഡയറക്ടര്‍മാര്‍, അഡൈ്വസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Previous Post

ക്നാനായ കാത്തലിക് യൂത്ത് ലീഗ് : അതിരൂപതാതല ഡയറക്ടര്‍മാരുടേയും അഡൈ്വസേഴ്സിന്റെയും സംഗമം സംഘടിപ്പിച്ചു

Next Post

പഞ്ചാബ് മിഷന്‍ പ്രവര്‍ത്തനത്തിന് കൈതാങ്ങായി ബെല്‍ജിയം മിഷന്‍ലിഗ്

Total
0
Share
error: Content is protected !!