ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സംഘടിപ്പിച്ചു

കോട്ടയം: ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ കിടങ്ങൂര്‍ മേഖല പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ഫൊറോന പ്രസിഡന്റ് ആന്‍സി ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.ബ്ല്യു.എ അതിരൂപതാ സെക്രട്ടറി സില്‍ജി സജി, ഫൊറോന സെക്രട്ടറി മേഴ്‌സി പോള്‍, കിടങ്ങൂര്‍ യൂണിറ്റ് പ്രസിഡന്റ് ഡിനോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികളെയും കേരള സംസ്ഥാന ഡെന്റല്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. അഷിത അന്ന സാജുവിനെയും ആറു മക്കളുടെ അമ്മയായ റോസ്മി തോമസിനെയും ചടങ്ങില്‍ ആദരിച്ചു. വനിതാദിനാചരണത്തിന്റെ ഭാഗമായി സ്ത്രീ സങ്കല്പം കാലത്തിനൊപ്പം എന്ന വിഷയത്തില്‍ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. ഡോ. തുഷാര ജെയിംസ് ക്ലാസ്സ് നയിച്ചു. വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

 

Previous Post

കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

Next Post

കുമരകം: പെരുമ്പളത്തുശേരില്‍ ഉതുപ്പ് സ്കറിയ

Total
0
Share
error: Content is protected !!