കട്ടച്ചിറ: കെ.സി.ഡബ്ള്യൂ.എ കിടങ്ങൂര്‍ ഫൊറോന സെന്‍്റ് മേരിസ് പള്ളിയില്‍ വച്ച് കുടുംബിനികള്‍ക്കായി ക്ളാസും, വൈദികദിനാഘോഷവും നടത്തി. ഡോ. സിസ്സി ജോസ് ( പ്രൊഫ.ഗവ. നേഴ്സിംഗ് കോളേജ് കോട്ടയം) ക്ളാസ് നയിച്ചു. കിടങ്ങൂര്‍ ഫൊറോന പ്രസിഡന്‍്റ് ഷൈജ ജോണിന്‍്റെ അധ്യക്ഷതയില്‍, അതിരൂപതാ ചാപ്ളിയ്ന്‍ ഫാ. തോമസ് ആനിമൂട്ടില്‍ വൈദിക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തു മലയില്‍, കെ.സി.ഡബ്ള്യ.എ അതിരൂപത മുന്‍ പ്രസിഡന്‍റ് ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന സെക്രട്ടറി ഡിനോ മാത്യു നന്ദി പറഞ്ഞു.
കെ.സി.ഡബ്ള്യ.എ സെമിനാര്‍ നടത്തി





