മുനമ്പം സമരത്തിന് കെ.സി.ഡബ്ള്യൂ.എ ചമതച്ചാല്‍ യൂണിറ്റ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു

ചമതച്ചാല്‍ : ക്‌നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മുനമ്പത്ത് 600 ലധികം അധികം വീടുകളും ആരാധനാലയങ്ങളും പിടിച്ചെടുക്കുന്ന കിരാതമായ വഖഫ് നിയമത്തിനെതിരെ, സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനു വേണ്ടി പോരാടുന്ന മുനമ്പം നിവാസികള്‍ക്ക് പിന്തുണയും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി നില്‍ക്കുന്ന വഖഫ് നിയമഭത്തെ അനുകൂലിക്കുന്ന കേരള നിയമസഭയുടെ നിലപാടിനെതിരെ പ്രതിഷേധവും പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. ജോയിന്റ് സെക്രട്ടറി ബിനുജ ജെയിംസ് പ്രമേയം അവതരിപ്പിച്ചു. ഫാ. ഫിലിപ്പ് കൊച്ചു പറമ്പില്‍,സി.പ്രിന്‍സി, ജെസ്സി ജോണി, സ്റ്റിനി ബിജു, ഷൈബി ജെയിംസ്, ജോളി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Previous Post

ചമതച്ചാലില്‍ വനിതാ പ്രതിഷേധം

Next Post

പൈശാചിക ആഘോഷങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍

Total
0
Share
error: Content is protected !!