ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ ഫൊറോനയിലെ മാതൃസംഗമം ജൂണ്‍ 2 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ബാംഗ്ലൂര്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ സംഘടിപ്പിക്കുന്നു. ബാംഗ്ലൂര്‍ ഫൊറോന പ്രസിഡന്റ് മേഴ്സി സിന്നിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്നയോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്യും. ഫാ. ഷിനോജ് വെള്ളായിക്കല്‍, ഫാ. സ്റ്റീഫന്‍ കൊളക്കാട്ടുകുടി, ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരില്‍, ബിന്‍സി ഷിബു മാറികവീട്ടില്‍, സി. സോളി എസ്.വി.എം, ഷൈല തോമസ് എന്നിവര്‍ പ്രസംഗിക്കും. ബാംഗ്ലൂര്‍ ഫൊറോനയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടും. കെ.സി.ഡബ്ല്യു.എ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളു#െ സംഗമത്തില്‍ പങ്കെടുക്കും.