ഉഴവൂര്‍: കെ.സി.ഡബ്ള്യു .എ ഉഴവൂര്‍ ഫൊറോന 2024 -26 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും വനിത ദിനാഘോഷവും സംയുക്തമായി ആഘോഷിച്ചു. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് ഡോ. ഷൈനി സ്റ്റീഫന്റെ അധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ.തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന ചാപ്ലയ്ന്‍ റവ. ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്റ് ഷൈനി സിറിയക് , ഫൊറോന സിസ്റ്റര്‍ അഡൈ്വസ്ര് സി.സിലീയ, ഫൊറോന സെക്രട്ടറി കുഞ്ഞുമോള്‍ റോയ്, ലില്ലി ജോസ് , ഷീല സൈമന് , രജിത ഷെല്ലി എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന അംഗങ്ങള്‍ക്ക് ആയി നടത്തിയ ‘സ്മാര്‍ട്ട് മോം’ മത്സരത്തില്‍ സന്ധ്യ അജോഷ് പുതുവേലി യൂണിറ്റ് ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. ഷൈനി റെജി അമനകര, ഡാനു അഭിലാഷ് വെളിയന്നൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ സമ്മാനങ്ങള്‍ നല്കി. ഒന്നാം സമ്മാനത്തിന് അര്‍ഹയായ സന്ധ്യ അജോഷിനെ മുന്‍ അതിരൂപത പ്രസിഡന്റ് ഏലിയാമ്മ സ്റ്റീഫന്‍ ‘സ്മാര്‍ട്ട് മോം’ പട്ടം ധരിപ്പിച്ചു. സിസ്റ്റര്‍ അഞ്ചിത എസ് വി എം ക്ലാസ് എടുത്തു.