ക്‌നാനായ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുവാനും സമുദായാംഗങ്ങളില്‍ ഭിന്നത വളര്‍ത്തുവാനും സമീപകാലത്ത് ആസൂത്രിതമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാംനേതൃത്വവും പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന സമുദായ സംഘടനകളിലെ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്.
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ഫോറോനാ പ്രസിഡന്റ്, ആസ്‌ട്രേലിയയില്‍ വച്ച്വിദേശത്തുപോയി കഷ്ടപ്പെട്ട് കുടുംബങ്ങളെ വളര്‍ത്തുന്ന ക്‌നാനായ വനിതകളെ വളരെ നീചമായി അപമാനിച്ചതിനെയും ക്‌നാനായ പുരുഷന്മാരെ കഴിവുകെട്ടവരെന്നും കാര്യമായി ജോലിചെയ്യാതെ മടിയന്മാരായി സമയം കളയുന്നവരെന്നും ചിത്രീകരിച്ച് ഇകഴ്ത്തിക്കാണിച്ചതിനെയും സ്ത്രീകള്‍ കാരണം ക്‌നാനായ സമുദായത്തിന് ദോഷം വരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതിനെയും കെ.സി.ഡബ്ല്യു.എ ശക്തമായി അപലപിക്കുന്നു.ഈ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ സംഘടന ഇദ്ദേഹത്തിന്റെ മേല്‍ ശക്തമായ നടപടി എടുക്കണമെന്ന് അഭിമാനവും സമുദായ സ്‌നേഹവുമുള്ള ക്‌നാനായ വനിതകള്‍ ആവശ്യപ്പെടുന്നു.
കൂടാതെ നീണ്ടൂരില്‍ ആത്മീയ-അത്മായ നേതാക്കളുടെ ഫോട്ടോ കത്തിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതും അതീവ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്.
തുടര്‍ച്ചയായി നടത്തുന്ന ഈ നീക്കങ്ങളെല്ലാം ക്‌നാനായ സമൂഹത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണോയെന്നു ഞങ്ങള്‍ സംശയിക്കുന്നു. ക്‌നാനായ സമുദായത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഇത്തരം നീക്കങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.