കെ.സി.ഡബ്ള്യൂ. എ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാഘോഷവും

രാജപുരം : കെ.സി.ഡബ്ള്യൂ. എ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും,വനിതാദിനാഘോഷവും, മാര്‍ഗ്ഗരേഖാ പ്രകാശനവും ഫൊറോന വികാരി ഫാ: ബേബി കട്ടിയാങ്കല്‍ കൊട്ടോടി യൂണിറ്റില്‍ വച്ചു നടത്തി. രാജപുരം ഫൊറോന പ്രസിഡന്‍റ് പെണമ്മ ജെയിംസ് അദ്ധ്യക്ഷയായിരുന്നു. ഫൊറോന ചാപ്ളിയന്‍ ഫാ: ഡിനോ കുമ്മാനിക്കാട്ട് ആമുഖ സന്ദേശം നല്‍കി. സി. ജയ്മേരി എസ്. വി. എം വനിത ദിന സന്ദേശം നല്‍കി. യൂണിറ്റ്ചാപ്ളിയന്‍ ഫാ: സ്റ്റിജോ തേക്കും കാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന അഡൈസര്‍ സി. ലിനറ്റ്, കെ. സി.സി ,റീജനല്‍ ട്രഷര്‍ ഫിലിപ്പ് കൊട്ടോടി, കെ.സി.ഡബ്ള്യ.എ റീജനല്‍ സെക്രട്ടറി സിമി ജോഷി എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ഭാരവാഹികളെ ആദരിച്ചു.

Previous Post

നീണ്ടുര്‍: വടക്കേപ്രാലേല്‍ പി.ജെ ഏബ്രാഹം

Next Post

ചെങ്ങളം: നെടുംചിറ ജോര്‍ജ്ജ് ജേക്കബ്

Total
0
Share
error: Content is protected !!