കെ.സി.ഡബ്ള്യൂ.എ രാജപുരം ഫൊറോന സംഗമവും കള്ളാര്‍ യൂണിറ്റ് ഓണാഘോഷവും നടത്തി

രാജപുരം: കെ.സി.ഡബ്ള്യൂ.എ രാജപുരം ഫൊറോന സംഗമവും കള്ളാര്‍ യൂണിറ്റിന്‍്റെ ഓണാഘോഷ പരിപാടിയും നടത്തി. വിവിധ മത്സരങ്ങള്‍ക്ക് ശേഷം പൊതു മീറ്റിങ്ങും സമ്മാനദാനവും നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്‍റ് പെണ്ണമ്മ ജയിംസ് അധ്യക്ഷയായിരുന്നു. ഫൊറോന ചാപ്ളജയന്‍ ഫാ. ജോസ് തറപ്പുതൊട്ടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ഫൊറോന ചാപ്ളിയന്‍ ഫാ് ഡിനോ കുമാനിക്കാട്ടു, കെ.സി.ഡബ്ള്യു.എ മലബാര്‍ റീജയന്‍ സെക്രട്ടറി സിമി ജോഷി, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലിനറ്റ്എന്നിവര്‍ പ്രസംഗിച്ചു. ടീച്ചേഴ്സ് ഡേ പ്രമാണിച്ച് ഫൊറോനയിലെ കെ.സി.ഡബ്ള്യൂ.എ അംഗങ്ങളായ എല്ലാ ടീച്ചേഴ്സിനെയും ആദരിച്ചു.

Previous Post

ക്നാനായ സ്റ്റാര്‍സ് ഏകദിന പരിശീലനം ഒക്ടോബര്‍ 2 ന് തൂവാനിസയില്‍

Next Post

കാനഡയിലെ ന്യൂ ഫൗണ്ട്‌ലാന്‍ഡില്‍ ക്‌നാനായ അസോസിയേഷന്‍ രൂപികരിച്ചു

Total
0
Share
error: Content is protected !!