KCWA പ്രവര്‍ത്തന ഉദ്ഘാടനവും വനിത ദിനാഘോഷവും നടത്തി

പുതുവേലി: KCWA പുതുവേലി യൂണിറ്റിന്റെ 2024-26 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും വനിത ദിനാഘോഷവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ജിഷ ആല്‍വിന്‍ ചിറയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു മുളയാനിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ചാപ്ലിന്‍ ഫാ.ജോസഫ് ഈഴാറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.കെ സി സി യൂണിറ്റ് പ്രസിഡന്റ് ആല്‍വിന്‍ എബ്രഹാം ചിറയത്ത് ആശംസകള്‍ അര്‍പ്പിച്ചു. KCWA ഉഴവൂര്‍ ഫോറാന സെക്രട്ടറി കുഞ്ഞുമോള്‍ റോയി, KCWA ഉഴവൂര്‍ ഫൊറോന തല മത്സരത്തില്‍ ബെസ്റ്റ് മോം അവാര്‍ഡ് നേടിയ സന്ധ്യ അജോഷ് കല്യാനിക്ക മ്യാലില്‍, സി. ലിന്റ SJC എന്നിവരെ യൂണിറ്റ് സിസ്റ്റര്‍ അഡൈ്വസര്‍ സി. ജൂഡ്‌സി ആദരിച്ചു. യൂണിറ്റ് ഭാരവാഹികളായ സന്ധ്യ അജോഷ്, ഡോളി ജോസ്, സീബ ബിജോ എന്നിവര്‍ പ്രസംഗിച്ചു. സി. ലിന്റ SJC വനിതാദിന ക്ലാസ് നയിച്ചു. തുടര്‍ന്ന് വനിതകള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Previous Post

ക്‌നാനായ റീജിയന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ് മാര്‍ച്ച് 15 ന് ചിക്കാഗോയില്‍

Next Post

നീറിക്കാട് കെ.സി.ഡബ്ള്യു.എ പ്രതിഷേധിച്ചു

Total
0
Share
error: Content is protected !!