മസ്‌കറ്റ് : ഒമാനിലെ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ നേൃത്വത്തില്‍ മാതൃ ദിനവും നഴ്സ്സസ് ദിനവും സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ ദിവസം മസ്‌ക്കറ്റിലെ സി.ബി. ഡി.യിലുള്ള സ്റ്റാര്‍ ഓഫ് കൊച്ചിന്‍ പാര്‍ട്ടി ഹാളില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളികളായ അമ്മമ്മാരെയും , ഭൂമിയിലെ മാലഖമാര്‍ എന്ന് അറിയപ്പെടുന്ന ആതുര ശ്രുശ്രൂഷാരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന നഴ്‌സ്മാരേയും ആദരിക്കാന്‍ ചേര്‍ന്ന ചടങ്ങില്‍ ക്‌നാനായ സമുദായത്തിലെ നിരവധിയാളുകള്‍ കുടുംബത്തോടൊപ്പം പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ജെയിന്‍ മനോജ് സ്വാഗതം പറഞ്ഞ യോഗത്തില്‍. പ്രസിഡന്റ് മഞ്ജു ജിപ്‌സണ്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എം.ഇ. മുന്‍ ചെയര്‍മാന്‍ തോമസ് ബേബി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയും അതിനുശേഷം കെ.സി.സി. ഒമാന്‍ പ്രസിഡന്റ് ഷൈന്‍ തോമസ്, കെ.സി.സി.എം.ഇ ട്രഷറര്‍ സഹീഷ് സൈമണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
യോഗത്തെ തുടര്‍ന്ന് മുഖ്യാഥിതിയായി എത്തിയ ഡോ.സജി ഉതുപ്പാന്‍ ‘നല്ല ഭവനം നല്ല ഭാവിക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ഒമാനില്‍ ലക്ചററായി സേവനമനുഷ്ഠിച്ചു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ.സജി , ഇന്നത്തെ കാലത്ത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്‌നേഹ ബന്ധത്തെയും, അവരുടെ ഭാവിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള കുടുംബ സാഹചര്യങ്ങളെകുറിച്ചും
പുതു തലമുറ കുടുംബങ്ങളില്‍ മാതാ പിതാക്കളും കുട്ടികളും തമ്മിലുള്ള കൃത്യമായ ആശയവിനിമയം കുടുംബങ്ങളുടെ കെട്ടുറപ്പിനു അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ ഊന്നി പറഞ്ഞു.
തുടര്‍ന്ന് സംഘടനയുടെ ആഭിമുഖ്യത്തില്‍ വിവിധങ്ങളായ കലാപരിപാടികളും, അമ്മമാര്‍ക്കും, നഴ്‌സുമാര്‍ക്കും സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു. സെക്രട്ടറി ജിന്റൂ സഹീഷ് നന്ദി അറിയിച്ചു.