ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 24 ന്

കോട്ടയം:  ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ 2024-26 വര്‍ഷത്തിലെ അതിരൂപതാ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10.30 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കും. ഫാ. ജോയി കട്ടിയാങ്കല്‍, ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, സില്‍ജി സജി, സി. കരുണ എസ്.വി.എം, ബിന്‍സി ഷിബു, സി. സൗമി എസ്.ജെ.സി, ലീന ലൂക്കോസ്, ലൈലമ്മ ജോമോന്‍, അനി തോമസ്, ഏലിയാമ്മ ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അന്നേദിവസം തുടക്കം കുറിക്കും. തുടര്‍ന്ന് സി.ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ്സ് നയിക്കും. കെ.സി.ഡബ്ല്യു.എയുടെ ഭാവി പ്രവര്‍ത്തനനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. യൂണിറ്റ് – ഫൊറോന-റീജിയണല്‍-അതിരൂപതാ ഭാരവാഹികളും കെ.സി.ഡബ്ല്യു.എ അംഗങ്ങളും പങ്കെടുക്കും.

 

Previous Post

പി കെ എം കോളേജില്‍ പുതിയ റൂസ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

Next Post

വന്യജീവി ആക്രമണം: പ്രതിക്ഷേധ ധര്‍ണയിലും റാലിയിലും കോട്ടയം അതിരൂപതാ അംഗങ്ങള്‍ പങ്കെടുത്തു

Total
0
Share
error: Content is protected !!