കെ.സി.ഡബ്ള്യു.എ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റി ന്‍്റെ ആഭിമുഖ്യത്തില്‍ ഹൃദ്രോഗ സ്ക്രീനിങ് ക്യാമ്പും ഹൃദയരോഗസംരക്ഷണ ക്ളാസും നടത്തപെട്ടൂ. യൂണിറ്റ് പ്രസിഡന്‍്റ് എല്‍സമ്മ ലൂക്കോസിന്‍്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാറമ്മ സിറിയക്ക് സ്വാഗതം പറഞ്ഞു. രാജപുരം ഫൊറോനാ പ്രസിഡന്‍്റ് പെണ്ണമ്മ ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയല്‍ മുകളേല്‍ കെ.സി.സി പ്രസിഡന്‍്റ് സ്റ്റീഫന്‍ മൂരിക്കൂന്നേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് നിര്‍മല്‍ ഫിലിപ്പ്, ഡോ. സണ്ണി മാത്യു എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കാര്‍ഡിയോളജിസ്റ് ഡോ. രാജി രാജന്‍ . ഡോ. വിസ്മയ സ്റ്റീഫന്‍ , ഡോ. സിനു കുര്യാക്കോസ് എന്നിവര്‍ രോഗിളെ  പരിശോധിച്ചു. പിതൃ ദിനത്തോടനുബന്ധിച്ചു കെ.സി.വൈ.എല്‍ യൂണിറ്റ് ഡയറക്ടര്‍ സതീഷ് കൊല്ലംപറമ്പില്‍ ഇടവകയിലെ പിതാക്കന്മാരുടെ പ്രതിനിധിയായി ഇടവകയിലെ മുതിര്‍ന്ന അംഗമായ തെക്കേടത്ത് ചാക്കോയെ ആദരിച്ചു.
മഴകാല രോഗവുമായി ബന്ധപ്പെട്ട ലഘുലേഖ കളപുരയ്ക്കല്‍ സിറിയക്ക് പകാശനം ചെയ്തു, ജസ്സി മാത്യു നന്ദി പറഞ്ഞു.

Previous Post

അലക്സ് നഗറില്‍ വിധവാദിനാചരണം

Next Post

കിഴക്കേ നട്ടാശ്ശേരി: കൊച്ചുപാലത്താനത്ത് കെ.ജെ. ജോസഫ്

Total
0
Share
error: Content is protected !!