വയോജനദിനം ആഘോഷിച്ചു

മാറിയിടം: മാറിയിടം KCWA യൂണിറ്റിന്റെ നേതൃത്വത്തില്‍ വയോജനദിനം ആഘോഷിച്ചു. ഇടവകയില്‍ പ്രായമായി വീടുകളില്‍ കഴിയുന്ന എല്ലാ അമ്മമാരേയും വീടുകളില്‍ പോയി സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.
പ്രസിഡന്റ് ജോസഫൈന്‍, സെക്രട്ടറി സുജ, ജോയിന്റ് സെക്രട്ടറി സീന എന്നിവര്‍ വീട് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ വീടുകളില്‍ എത്തി കേക്ക് മുറിക്കലിന് നേതൃത്വം നല്‍കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Previous Post

സിസ്റ്റര്‍. മേരി മാര്‍ട്ടിന്‍ S.V.M ന്റെ കബറിടത്തിങ്കല്‍ കൂപ്പുകൈകളോടെ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ്

Next Post

New Jersey Parish Prepares  Entrance Festival

Total
0
Share
error: Content is protected !!