കെ.സി.ഡബ്ള്യൂ. എ ആഭിമുഖ്യത്തില്‍ പുതിയ നിയമം എഴുതല്‍ ആരംഭിച്ചു

കോട്ടൂര്‍വയല്‍: കോട്ടൂര്‍വയല്‍ കെ.സി.ഡബ്ള്യൂ. എ യുടെ ആഭിമുഖ്യത്തില്‍ ബൈബിളിലെ പുതിയ നിയമം എഴുതുവാന്‍ ആരംഭം കുറിച്ചു. മാതാവിന്‍്റെ ജനനതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് വി. കുര്‍ബാനയ്ക്ക് ശേഷം കെ. സി. ഡബ്ള്യൂ. എ ചാപ്ളയിന്‍ ഫാ. മാത്യൂ വട്ടുകുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. 50 വീട്ടുകാരുള്ള ഇടവകയില്‍ നിന്ന് 23 പേര്‍ പങ്കെടുക്കുന്നു. പ്രസിഡന്‍്റ് സിജ സഞ്ജു ഞാറോലിക്കല്‍ അദ്ധ്യക്ഷതവഹിച്ചു. ട്രഷര്‍ മോളി കുര്യാക്കോസ് ഏറപ്പുറത്ത് സ്വാഗതവും സുജ രാജു തേക്കിലക്കാട്ടില്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ആശാ ജെന്നീസ് ബോസ്കോനിലയം റിപ്പോര്‍ട്ട് വായിച്ചു. വൈസ് പ്രസിഡന്‍്റ് സിന്ധു മച്ചാനിക്കല്‍, ജോയിന്‍്റ് സെക്രട്ടറി സാലി നക്കോലിക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Previous Post

മലയാണ്മ 2024-26

Next Post

ടീച്ചേഴ്സ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!