കടുത്തുരുത്തി: ഗ്രാന്‍ഡ് പേരന്റസ ് ഡേയോടനുബന്ധിച്ച് കെ .സി. ഡബ്ള്യു. എ കടുത്തുരുത്തി ഫൊറോന 75 വയസ്സിനു മുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിച്ചു.
ഫൊറോന പ്രസിഡന്‍്റ് അനി തോമസിന്‍്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ ആമുഖ സന്ദേശം നല്കി . കെ. സി . ഡബ്ള്യു. എ അതിരൂപത പ്രസിഡന്‍്റ് ഷൈനി സിറിയക് ആശംസകള്‍ നേര്‍ന്നു. 90 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്ന 5 മാതാപിതാക്കള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ജോസ് രാഗാദ്രി ക്ളാസ് നയിച്ചു . മാതാപിതാക്കളുടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.