ഏറ്റുമാനൂര്‍ ഇടവകയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉത്ഘാടനം ചെയ്തു

ഏറ്റുമാനൂര്‍: സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ KCWA യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ‘സാന്ത്വനം 2024’ ഇടവക വികാരി ഫാ. ലുക്ക് കരിമ്പില്‍ ഉദ്ഘാടനം ചെയ്തു.

കാരിത്താസ് ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ടീം നയിച്ച ബേസിക് ലൈഫ് കെയര്‍ സപ്പോര്‍ട്ടിനെയും പാലിയേറ്റീവ് കെയറിനെയും പറ്റിയുള്ള ക്ലാസ്സും തദ്ധവസരത്തില്‍ നടത്തുകയുണ്ടായി. ഡോ. മനു ജോണ്‍, ഡോ. അജിത് വേണുഗോപാല്‍ ഡോ. ഷാരോണ്‍ രാജ് എലിസ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

KCWA യൂണിറ്റ് പ്രസിഡന്റും കൈപ്പുഴ ഫോറോനാ പ്രസിഡന്റ്‌റുമായ മിനി ജെയിംസ് കടുതോടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗിന് സെക്രട്ടറി റൂബി അലക്‌സ് കടുതോടില്‍ സ്വാഗതവും യൂണിറ്റ് അഡൈ്വസര്‍ സിസ്റ്റര്‍ ജോളി SJC നന്ദിയും പറഞ്ഞു.

 

Previous Post

തനിമ നിലനിര്‍ത്താന്‍ യുവജന തീഷ്ണത അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

Next Post

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

Total
0
Share
error: Content is protected !!