ഇരവിമംഗലം: കെ.സി.ഡബ്ല്യു.എ ഇരവിമംഗലം യൂണിറ്റ് വാര്‍ഷികം പ്രസിഡന്റ് ലിസി ജോയിയുടെ അധ്യക്ഷതയില്‍ നടത്തി. വികാരി ഫാ. സ്റ്റീഫന്‍ വെട്ടുവേലി അനുഗ്രഹപ്രഭാഷണം നടത്തി. സ്തനാര്‍ബുദത്തെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റലിലെ ഡോ. ജെന്നി ജോസഫ് ക്ലാസെടുത്തു. യൂണിറ്റ് ഭാരവാഹികളായ ജൂബി അലക്‌സ്, ബീനാ ജയ്‌മോന്‍, സിനു ജിന്‍സ്, ആന്‍സി കുര്യന്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോവാന എന്നിവര്‍ നേതൃത്വം നല്കി.