കോട്ടയം : കെ. സി .ഡബ്ള്യു. എ ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തില്‍ ഇടയ്ക്കാട്ട് ഫൊറോനാ വികാരിമാരെ ആദരിക്കല്‍ ചടങ്ങ് (ആര്‍സിയന്‍സ് കൂട്ടായ്മ 2024) സംഘടിപ്പിച്ചു. കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ കാരിത്താസ് യൂണിറ്റിന്‍െറ ആതിഥേയത്തില്‍ നടത്തിയ പരിപാടി കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. കെ സി ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്‍റ് അനില ബാബു അധ്യക്ഷതവഹിച്ചു. അതിരൂപത ചാന്‍സിലര്‍ ഫാ. താമസ് ആദോപ്പള്ളി, ഇടക്കാട്ട് ഫൊറോന വികാരി ഫാ.സജി മലയില്‍പുത്തന്‍പുര, കെ സി ഡബ്ള്യൂ. എ അതിരൂപത സെക്രട്ടറി സില്‍ജി സജി, കാരിത്താസ് ഇടവക വികാരി ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, ഇടയ്ക്കാട്ട് ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ അനു ഒരപ്പാങ്കല്‍, കാരിത്താസ് യൂണിറ്റ് പ്രസിഡന്‍റ് ് ബീന മാക്കില്‍, ഫൊറോന ജോയിന്‍റ് സെക്രട്ടറി ജീന സിബി എന്നിവര്‍ പ്രസംഗിച്ചു.
ഇടയ്ക്കാട്ട് ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിയ പതിമൂന്നോളം വൈദികരെ കെ സി ഡബ്ള്യു. എ ഭാരവാഹികളായ അനില ബാബു, സില്‍ജി സജി, സുജ കൊച്ചു പാലത്താനത്ത്, ആന്‍സി ജോമോന്‍ എന്നിവര്‍ ആദരിച്ചു. ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരുപത പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. സി. സോളി മാത്യു (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ) സെമിനാര്‍ നയിച്ചു. 180ഓളം പേര്‍ സംബന്ധിച്ചു.