കിഴക്കേ നട്ടാശ്ശേരി : കെ സി ഡബ്ള്യു എ ഇടയ്ക്കാട്ട് ഫൊറോന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും വനിതാദിന ആഘോഷവും കിഴക്കേ നട്ടശ്ശേരി തിരുകുടുംബ ദേവാലയത്തില്‍ നടത്തപ്പെട്ടു. വനിതാ ദിനത്തോടനുബന്ധിച്ച് “യേശുവില്‍ നിന്നും ശക്തി സംഭരിച്ച സ്ത്രീകള്‍ ” എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷന്‍ സെക്രട്ടറിയും കിഴക്കേ നട്ടാശ്ശേരി പള്ളി വികാരിയുമായ റവ. ഡോ. തോമസ് പുതിയ കുന്നേല്‍ വനിതാദിന സെമിനാര്‍ നയിച്ചു. യോഗത്തില്‍ ഫൊറോന പ്രസിഡന്‍്റ് അനില ബാബു അധ്യക്ഷയായിരുന്നു. കോട്ടയം അതിരൂപത ചാന്‍സിലറും ഇടയ്ക്കാട്ട് ഫൊറോന വികാരിയുമായ റവ ഡോ. ജോണ്‍ ചേന്നക്കുഴി ഉദ്ഘാടനം നിര്‍വഹിച്ചു. കെ സി ഡബ്ളിയു എ ഇടക്കാട്ട് ഫൊറോന ചാപ്ളിന്‍ ഫാ.സൈമണ്‍ പുല്ലാട്ട് ആമുഖ സന്ദേശം നല്‍കി. ഫാ. തോമസ് പുതിയ കുന്നേല്‍, ഫൊറോനാ സിസ്റ്റര്‍ അഡൈ്വസര്‍ അനു കരിത്താസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സുജ ബേബി, വൈസ് പ്രസിഡന്‍റ് സൂസന്‍ മണിമലയത്ത്, ജോയിന്‍ സെക്രട്ടറി ജീന സിബി എന്നിവര്‍ സന്നിഹിതരായിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് മുന്‍ കെ സി ഡബ്ള്യു എ ഇടക്കാട്ട് ഫൊറോന ഭാരവാഹികള്‍, ദേശീയ ഡിസൈനര്‍ മത്സര അവാര്‍ഡ് ജേതാവും എസ് എച്ച് മൗണ്ട് ഇടവകാംഗവുമായ ഗ്രീറ്റ സെലിക്സ് എന്നിവരെ ആദരിച്ചു.