കോട്ടയം അതിരൂപതയുടെ കുരിശുമല തീര്‍ത്ഥാടനകേന്ദ്രമായ വടക്കുമുറി സാന്‍ജോ മൗണ്ടില്‍ നോമ്പുകാല ശുശ്രൂഷകളുടെ ഭാഗമായി കെ.സി.ഡബ്ള്യു.എ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ മലകയറ്റം നടത്തപ്പെട്ടു. ഫാ. നിധിന്‍ വെട്ടിക്കാട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു . ചുങ്കം ഫൊറോന ചാപ്ളിന്‍ ഫാ. ജെയിംസ് വടക്കക്കണ്ടംകരിയില്‍, ഫാ. എബി വടക്കേക്കര, വടക്കുംമുറി പള്ളി വികാരി ഫാ. ദീപു ഇറ പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകക ളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. നാനൂറോളം അംഗങ്ങള്‍ കുരിശിന്‍്റെ വഴിയില്‍ പങ്കെടുത്തു.