ചമതച്ചാല്‍ : സെന്‍്റ് സ്റ്റീഫന്‍സ് ഇടവകയിലെ കെ.സി.ഡബ്ള്യൂ.എ യുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം നടത്തി. മടമ്പം ഫൊറോനായിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ചമതച്ചാല്‍ യൂണിറ്റിനുള്ള ട്രോഫി ഭാരവാഹികള്‍ ഏറ്റുവാങ്ങി. ചാപ്ളിയ്ന്‍ ഫാ. ജിബില്‍ കുഴിവേലില്‍ എല്ലാ വനിതകള്‍ക്കും വി. ദൈവസഹായത്തിന്‍്റെ ചിത്രം ഉപഹാരമായി നല്‍കി. യോഗത്തില്‍ പ്രസിഡന്‍്റ് ജെസ്സി ജോണി നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. സി. അഡൈ്വസര്‍ സി. പ്രിന്‍സി വനിതാ ദിന സന്ദേശം നല്‍കി. . യൂണിറ്റ് ചാപ്ളിയ്ന്‍ ഫാ. ജിബില്‍ കുഴിവേലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിന്‍്റെ വിവിധ മേഖലകളില്‍ ക്രിയാത്മക സേവനം നിര്‍വഹിക്കുന്ന മോളി മുതുകുളത്തില്‍, സിജി ഓഴാങ്കല്‍ ( ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍) , സജി വാക്കേല്‍, പുഷ്പ പുളിവേലില്‍ ( ഹരിത കര്‍മ്മ സേന), ക്ളാര ചാലില്‍ (പോസ്റ്റല്‍ സര്‍വീസ്) എന്നീ അംഗങ്ങളെ ആദരിച്ചു. ഷൈനി കിഴങ്ങാട്ട് ഗാനം ആലപിച്ചു. സെക്രട്ടറി സ്റ്റിനി ബിജു കരിക്കനാലില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ജോളി ജോസ് കീഴങ്ങാട്ട് കണക്കും അവതരിപ്പിച്ചു. ജോ. സെക്രട്ടറി ബിനുജ കണ്ണംകുന്നേല്‍ സ്വാഗതവും, വൈസ് പ്രസിഡന്‍്റ് ഷൈബി പുതുക്കുളത്തില്‍ നന്ദിയും പറഞ്ഞു.