ലൂവന്‍: ബെല്‍ജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയുടെ പോഷകസംഘടനയായ ബെല്‍ജിയം ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസ്സിയേഷന്‍്റെ മൂന്നാമത് വാര്‍ഷികം ജൂണ്‍ 22-ാം ന് ലൂവനിലെ സെന്‍റ് ജോസഫ് പള്ളിയങ്കണത്തില്‍ നടത്തപ്പെട്ടു. അഗോഷങ്ങളുടെ ഭാഗമായ പൊതു സമ്മേളത്തില്‍ ബി.കെ.സി.ഡബ്ള്യു.എ പ്രസിഡന്‍റ് ആല്‍ബി അബ്രഹം അധ്യക്ഷത വഹിച്ചു. ചാപ്ളയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത് വാര്‍ഷികം ഉത്ഘാടനം ചെയ്തു. കുടിയേറ്റം അഡ്്മിനിസ്ട്രേറ്റര്‍ ഷിബി ജേക്കബ്, പ്രസിഡന്‍റ് ജോമി ജോസഫ്, ബി.കെ.സി.എ പ്രസിഡന്‍റ് റ്റിജോമോന്‍ ജോയി എന്നിവര്‍ സംസാരിച്ചു. റ്റിനാ ജോമോന്‍ ം സ്വാഗതം പറഞ്ഞു. ധന്യ ജോമോന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിക്കു പുന്നുസ്സ് വാര്‍ഷിക കണക് അവതരിപ്പിച്ചു. ജെസ്സ്നാ തോമസ്സ് നന്ദി പറഞ്ഞു. തുടര്‍ന്ന് വി. കുര്‍ബ്ബാനയും, നിത്യസഹായ മാതാവിന്‍്റെ നൊവനയും നടത്തപ്പെട്ടു. വിവാഹവാര്‍ഷികം അഘോഷിക്കുന്നവര്‍ ഒരുമിച്ച് കേക്ക് മുറിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വാര്‍ഷിക പരിപാടികള്‍ക്ക് ബി.കെ.സി.ഡബ്ള്യു.എ ഭാരവാഹികള്‍ നേതൃത്വം നല്‍കി .