ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ബാംഗ്ലൂരില്‍ വനിതാസംഗമം സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ബാംഗ്ലൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ മാതൃസംഗമം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് സംഗമത്തിനു തുടക്കമായത്. ഫൊറോന പ്രസിഡന്റ് മേഴ്‌സി സിന്നി കെ.സി.ഡബ്ല്യു.എ പതാക ഉയര്‍ത്തി. മാതൃത്വം മാതൃകയും സാക്ഷ്യവും എന്ന വിഷയത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. ഉച്ചകഴിഞ്ഞ് ബാംഗ്ലൂര്‍ ഫൊറോന പ്രസിഡന്റ് മേഴ്‌സി സിന്നിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. കുര്യന്‍ വെള്ളായിക്കല്‍, ഫാ. സ്റ്റീഫന്‍ കൊളക്കാട്ടുകുടി, ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരില്‍, ബിന്‍സി ഷിബു മാറികവീട്ടില്‍, ജിന്‍സ് ടോമി, സി. സോളി എസ്.വി.എം, സി. സോഫി എസ്.ജെ.സി, ഷൈല തോമസ്, ജാസ്മിന്‍ ഷിജു എന്നിവര്‍ പ്രസംഗിച്ചു. എല്ലാ അമ്മമാരെയും നഴ്സുമാരെയും സമ്മേളനത്തില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു.

 

 

Previous Post

പിറവം: കുഞ്ഞമ്മാട്ടില്‍ ആലീസ് ജോണ്‍

Next Post

കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ച് നടത്തി കാരിത്താസ് ഹോസ്പിറ്റല്‍

Total
0
Share
error: Content is protected !!