ബാംഗ്ളൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിന്‍്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.ഡബ്ള്യൂ.എ അംഗങ്ങള്‍ക്കായി അര്‍ണോസ് പാതിരി രചിച്ച പുത്തന്‍പാന ആലാപനമത്സരം അതിരൂപതാതലത്തില്‍ നടത്തുന്നു. ഒന്നാം സമ്മാനം-5000, രണ്ടാം സമ്മാനം-3000, മൂന്നാം സമ്മാനണ്‍- 2000. രജിസ്ട്രേഷന്‍ ഫീസ്-200. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 9447141707. നിബന്ധനകള്‍: എഡിറ്റു ചെയ്യാത്ത 5 മിനിറ്റ്വീഡിയോ ആണ് അയക്കേണ്ടത്. ഒരു ടീമില്‍ 4 മുതല്‍ 7 വരെയുള്ള കെ.സി.ഡബ്ള്യു.എ അംഗങ്ങള്‍ക്ക് പങ്കെടുക്കാം. ഡ്രസ് കോഡ് പരിഗണിക്കും.പന്ത്രണ്ടാം പാദം ആണ് ആലപിക്കേണ്ടത്.ഭക്തിഭാവവും ആലാപനസൗന്ദര്യവും പരിഗണിക്കുന്നതാണ് (ശ്രുതി, താളം,ലയം, അക്ഷരസ്പുടത, മുതലായവ). പശ്ചാത്തല സംഗീതം ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഏപ്രില്‍ 20ന് മുന്‍പായി വീഡിയോ അയച്ചിരിക്കണം. ഈ Q R കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
ഒരു ഇടവകയില്‍ നിന്ന് ഒരു ടീമിന് മത്സരിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്ക് ആയിരിക്കും മുന്‍ഗണന. വീഡിയോ ലാന്‍ഡ്സ്കേപ്പില്‍ എടുക്കണം. വീഡിയോ ക്ളാരിറ്റി പരിഗണിക്കുന്നതാണ്.പങ്കെടുക്കുന്ന യൂണിറ്റുകള്‍ ഏപ്രില്‍ 12ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഗൂഗിള്‍ ഡ്രൈവില്‍ വീഡിയോ അയച്ചുതരേണ്ടതാണ്- events.swargaranichurch@gmail.com