കോട്ടയം: 2023- 2024 അധ്യയന വര്‍ഷത്തെ കെ. സി .എസ്. എല്‍ അതിരൂപതാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോളും ബെസ്റ്റ് യൂണിറ്റായും യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജൂസി തോമസ്, ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ഐറിന്‍ എസ് ജെ സി, റീന മോള്‍ ജോസഫ് എന്നീ അധ്യാപകരോടൊപ്പം.