KCCNA കണ്‍വെന്‍ഷന് വ്യാഴാഴ്ച തിരി തെളിയും

ഡാളസ് :15-ാമത് ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) നാഷണല്‍ കണ്‍വെന്‍ഷന് ജൂലൈ 4 വ്യാഴാഴ്ച തിരിതെളിയും. ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷന്‍ ജൂലൈ 4 ,5 ,6 ,7 തീയതികളില്‍ ലോക പ്രശസ്തമായ സാന്‍ അന്റോണിയയിലെ റിവര്‍ വാക്കിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് നടത്തപ്പെടുന്നത് .

കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത , സ്പിരിച്യുല്‍ ഡയറക്ടര്‍ ഫാ.തോമസ് മുളവനാല്‍ ,ക്‌നാനായ സമുദായാംഗവും മിസ്സോറി സിറ്റി മേയറുമായ റോബിന്‍ എലക്കാട്ട് , ക്‌നാനായ സമുദായാംഗവും പ്രശസ്ത സിനിമാതാരവുമായ ലാലു അലക്സ്, സാന്‍ അന്റോണിയോ മേയര്‍ റോണ്‍ നീരെന്‍ബെര്‍ഗ് എന്നിവരാണ് വിശിഷ്ടാതിഥികള്‍ .

കെ.സി.സി.എന്‍.എ. പ്രസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സാന്‍ അന്റോണിയോയില്‍ എത്തിച്ചേര്‍ന്നു ഒരുക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിട്ടിരിക്കുന്നു . കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജെറിന്‍ കുര്യന്‍ പടപ്പമാക്കിലിന്റെ നയിക്കുന്ന കണ്‍വെന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ വളരെചിട്ടയായ പ്രവര്‍ത്തങ്ങളിലൂടെ എല്ലാ ഒരുക്കങ്ങളും ഉറപ്പു വരുത്തികൊണ്ടിരിക്കുന്നു.

സ്വന്തം ജനത്തോടുള്ള ആത്മബന്ധത്തി ന്റെ അടങ്ങാത്ത കടലിരമ്പങ്ങള്‍ ഹൃദയത്തില്‍ സൂ ക്ഷിയ്ക്കുന്നവര്‍ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന വടക്കേ അമേരിക്കയിലെ ക്‌നാനായ സ്‌നേഹസംഗമത്തിന് ഇനി രണ്ടു രാവുകള്‍ മാത്രം. സിരകളിലൊഴുകുന്ന സമുദായ സ്‌നേഹവുമായി തിരക്കുകളെല്ലാം മാറ്റിവച്ച് സംഘടനയ്ക്കു വേണ്ടി, സമുദായത്തിനു വേണ്ടി, ദൂര പരിധികള്‍ വക വയ്ക്കാതെ നാളെ മുതല്‍ ക്‌നാനായ മക്കള്‍ സാന്‍ അന്റോണിയയോയിലേക്കു ഒഴുകിയെത്തും .

യൂണിറ്റുകള്‍ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങള്‍ , വിനോദ പരിപാടികള്‍ , കണ്‍വന്‍ഷന്‍ റാലി, പ്രബന്ധങ്ങള്‍ , പ്രമേയങ്ങള്‍ , മെഗാ ചെണ്ടമേളം , പൂര്‍വികരെ ആദരിക്കല്‍ ,യുവജനങ്ങള്‍ക്കുള്ള പ്രത്യക എന്റെര്‍റ്റൈന്മെന്റ് പ്രോഗ്രാമ്‌സ് തുടങ്ങി നിരവധി വര്‍ണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത് .
കണ്‍വന്‍ഷന്റെ തിരശ്ശീലയുയരുന്ന ജൂലൈ 4 നു രാത്രി 8 :30 -ന് എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ഒരുക്കുന്ന പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് മെഗാ ഷോ ‘മ്യൂസിക്കല്‍ & കോമഡി നൈറ്റ് ‘ കണ്‍വന്‍ഷന്‍ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് .

കണ്‍വന്‍ഷന്റെ രണ്ടാം ദിനം ജൂലൈ 5- ന് രാവിലെ 9 മണിക്ക് 21 യൂണിറ്റുകള്‍ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും . കെ.സി.സി.എന്‍.എ ദേശീയ കണ്‍വന്‍ഷനെ വര്‍ണ്ണവിസ്മയംകൊണ്ടു അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക . ക്‌നാനായ കൂട്ടായ്മ്മയുടെ പരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്നു പ്രോസഷന്‍ കമ്മറ്റി അറിയിച്ചു .

ക്‌നാനായ മന്ന & മങ്ക കോംപെറ്റീഷന്‍സും ,യൂണിറ്റ്തല കലാപരിപാടികള്‍ എന്നിവ അന്നേദിവസം അരങ്ങേറും.കൂടാതെ പ്രശസ്ത സിനിമ കോമഡി താരങ്ങളായ അസ്സിസ് നെടുമങ്ങാടും രാജേഷ് പറവൂര്‍ പങ്കെടുക്കുന്ന ചിരിയരങ്ങ് , വിവിധ യൂത്ത് പ്രോഗ്രാമുകളും പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കോമേഡിയനയാ ആകാശ്സിംഗിന്റെ പെര്‍ഫോര്‍മന്‍സും നടക്കും .

മൂന്നാം ദിനം ജൂലൈ 6 – ന് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ,സെമിനാറുകള്‍, പാനല്‍ ഡിസ്‌കഷന്‍സ്, യൂണിറ്റ് കലാപരിപാടികള്‍, മത്സരങ്ങള്‍ , KCYLNA അവതരിപ്പിക്കുന്ന മിസ്റ്റര്‍ & മിസ്സിസ് ക്‌നാ / ബാറ്റില്‍ ഓഫ് സിറ്റീസ് , വിവിധങ്ങളായ ഔട്ട്‌ഡോര്‍ യൂത്ത് പരിപാടികള്‍ തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകള്‍ നടത്തപ്പെടും .

കണ്‍വന്‍ഷന്റെ സമാപന ദിവസമായാ ജൂലൈ 7- നു ഞായറാഴ്ച കണ്‍വന്‍ഷന്റെ ഏറ്റവും ആകര്‍ഷണമായ 300 ല്പരം ചെണ്ടമേളക്കാര്‍ അണിനിരക്കുന്ന മെഗാചെണ്ടമേളം അരങ്ങേറും . ആറംഗ സെന്‍ട്രല്‍ ചെണ്ടമേള കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ യൂണിറ്റുകളിലും ചെണ്ടമേളം പ്രാക്ടീസ് ചെയ്തു വരുന്നു. ചെണ്ടമേളത്തോടനുബന്ധിച്ചു അമേരിക്കയില്‍ ആദ്യകാലത്തു കുടിയേറിയ ക്‌നാനായ സഹോദരങ്ങളെ ആദരിക്കും. വുമണ്‍സ് ഫോറം അവതരിപ്പിക്കുന്ന ഫ്‌ലാഷ് മോബ് ,വിവിധ എന്ററര്‍ടൈന്മെന്റ് പ്രോഗ്രാംസ് സമാപന സമ്മേളനം ,അവാര്‍ഡ് ദാനം , ഫോര്‍മല്‍ ബാന്‍ക്വിറ്റ് ഡിന്നര്‍ എന്നിവയോടെ 15-ാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനു തിരശ്ശീല വീഴും .

എല്ലാ ദിനവും വിശുദ്ധ കുര്‍ബാനയോടെയാണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ റെസ്റ്റോറന്റുകളാണ് കണ്‍വന്‍ഷനായി ഫുഡ് ഒരുക്കുന്നത് .ഈ മേഖലയില്‍ പരിണിത പ്രജ്ഞരായ ഫുഡ് കമ്മിറ്റി കൊതിയൂറുന്ന നാടന്‍ കേരളീയ വിഭവങ്ങളും ,നോര്‍ത്ത് ഇന്ത്യന്‍,ചൈനീസ്, കോണ്ടിനെന്റല്‍ ഡിഷുകള്‍ കോര്‍ത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫുഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത് .

സാന്‍ അന്റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫുഡ് ഹബ് പോയിന്റുകള്‍ കോര്‍ത്തിണക്കികൊണ്ടു വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ് , സൈറ്റ് സീങ് ആന്‍ഡ് ഡെസ്റ്റിനേഷന്‍ എക്‌സ്പിരിയന്‍സ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത് . കണ്‍വെന്‍ഷനൊടൊപ്പം സാന്‍ അന്റോണിയോ എക്‌സ്പീരിയന്‍സ് ചെയ്യുവാന്‍ ഇതു ഉപകരിക്കും .

കണ്‍വെന്‍ഷനു വേണ്ടി അമേരിക്കയിലെയും കാനഡയിലെയും നഗരങ്ങളില്‍ നിന്നും എത്തിച്ചരുന്നവര്‍ക്കായി ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് . വിശദമായ എയര്‍പോര്‍ട്ട് പിക്കപ്പ് & ഡ്രോപ് ഷെഡ്യൂള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും .

വളരെ മികച്ചതും സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി മേഖലകളിലെ പ്രൊഫഷണലുകളടങ്ങിയ സെക്യൂരിറ്റി ടീം 4000 ല്പരം മെംബേര്‍സ് പങ്കെടുക്കുന്ന കണ്‍വെന്‍ഷന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പനായി പ്രവര്‍ത്തിക്കുന്നു.

കൂടാതെ ഫസ്റ്റ്-എയ്ഡ്, അക്കമഡേഷന്‍ , എന്റര്‍ടൈന്‍മെന്റ്,കലാ മത്സരങ്ങള്‍ , കലാപരിപാടികള്‍ ,സ്‌പോര്‍ട്‌സ് & ഗെയിംസ് തുടങ്ങി അന്‍പതോളം കമ്മറ്റികള്‍ കണ്‍വെന്‍ഷന്റെ സകലമേഖലകളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ബൈജു ആലപ്പാട്ട് KCCNA P. R. O.

Previous Post

അഞ്ചുമണിക്കാറ്റ് ‘ തരംഗമായി

Next Post

നീണ്ടൂര്‍: പടവത്തില്‍ പി.എം ജോസഫ്

Total
0
Share
error: Content is protected !!