കാനഡയിലെ വെസ്റ്റേണ്‍ ഒണ്ടാരിയോയില്‍ രൂപീകൃതമായ പുതിയ ക്‌നാനായ അസോസിയേഷന് വര്‍ണ്ണശബളമായ തുടക്കം. ഡിസംബര്‍ ഒന്നാം തീയതി ലണ്ടനിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ക്‌നായി തൊമ്മന്‍ പാരിഷ് ഹാളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ വച്ച് കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ഷാജി എടാട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സഭയുടെയും സമുദായത്തിന്റെയും ഉന്നമനത്തിനായി എല്ലാ ക്‌നാനായക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുവതി യുവാക്കളെ ചേര്‍ത്ത് നിര്‍ത്തി പുതിയ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ടായ ശ്രീ ഫെബി തൈക്കകത്ത് അധ്യക്ഷനായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ വെള്ളവും വളവും തേടിപ്പോകുന്ന വേരുകള്‍ ആയി പ്രവര്‍ത്തിക്കാന്‍ ഓരോ ക്‌നാനായക്കാരനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 250 ഓളം വരുന്ന അംഗങ്ങളും കാനഡയിലെ വിവിധ മേഖലകളില്‍ നിന്നും എത്തിയ മറ്റ് സമുദായ സ്‌നേഹികളും പങ്കെടുത്ത സമ്മേളനത്തിന് അസോസിയേന്റെ ജനറല്‍ സെക്രട്ടറി മജീഷ് കീഴടത്തുമലയില്‍ സ്വാഗതം അര്‍പ്പിച്ചു. KCCWO ക്കു വേണ്ടി രൂപ കല്‍പ്പന ചെയ്ത ലോഗോ പ്രസിദ്ധീകരിച്ചുകൊണ്ട് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരി റവ. ഫാ. സജി ചാഴിശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. KCCNA റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ ലൈജു ചേനങ്ങാട്ടും ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കാനഡയുടെ മുന്‍പ്രസിഡന്റ് ശ്രീ ഫിലിപ്‌സ് കൂട്ടതാം പറമ്പിലും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിവിധങ്ങളായ കലാപരിപാടികള്‍ സമ്മേളനത്തിന് കൊഴുപ്പേകി.
വിമന്‍സ് ഫോറം പ്രസിഡണ്ടും KCWFNA വൈസ് പ്രസിഡണ്ടുമായ ശ്രീമതി ജെസ്ലി പുത്തന്‍പുരയില്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വൈസ് പ്രസിഡന്റ് സിബി മുളയിങ്കല്‍, ജോയിന്‍ സെക്രട്ടറി ജോസ്‌മോന്‍ തേക്കിലക്കാട്ടില്‍, ട്രഷറര്‍ ഷിജോ മങ്ങാട്ട്, ജോയിന്‍ ട്രഷറര്‍ ജിബിന്‍ പൂരത്തെച്ചിറ, നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ് ഷെല്ലി പുത്തന്‍പുരയില്‍, റിജോ മങ്ങാട്ട്, മറ്റ് കമ്മിറ്റി മെമ്പേഴ്‌സ് ആയ വിനു വടക്കേ മണിയം കുന്നേല്‍, അജോ കൈതക്ക നിരപ്പേല്‍ എന്നിവരും KCWFWO സെക്രട്ടറി അഞ്ജന ഈന്തും കാട്ടില്‍, വൈസ് പ്രസിഡന്റ് സിമി കളംമ്പാം കുഴിയില്‍, ജോയിന്‍ സെക്രട്ടറി ലിസ പെരുമ പാടം, ട്രഷറര്‍ ഷീബ മുള്ളൂര്‍, ജോയിന്‍ ട്രഷറര്‍ എലിസബത്ത് കോരപ്പള്ളി എന്നിവരും നേതൃത്വം നല്‍കി.