ക്‌നാനായ സമുദായ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെ ക്‌നാനായ സമുദായ അവബോധ സെമിനാര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ അദ്ധ്യക്ഷനായിരുന്നു. ക്‌നാനായ സമുദായ ചരിത്രത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ലണ്ടന്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോ. സാറാ നൈറ്റ് ക്ലാസ്സിനും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി . കെ.സിസി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, അതിരൂപതാ ഭാരവാഹികളായ എം.സി കുര്യാക്കോസ്, ബിനു ചെങ്ങളം, ടോം കരികുളം, ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, എബ്രാഹം കുരീക്കോട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ.് പി. സ്റ്റീഫന്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. കെ.സി.സിയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും യൂണിറ്റ് പ്രതിനിധികളും കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.

Previous Post

ഞീഴൂര്‍: കാഞ്ഞിരംപാറയില്‍ കെ.യു മാത്യു

Next Post

KKCA new office bearers have taken charge.

Total
0
Share
error: Content is protected !!