ക്നാനായ കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കിടങ്ങൂർ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ രൂപം നൽകിയിട്ടുള്ള ക്‌നാനായ കർഷക ഫോറത്തിന്റെ ഭാരവാഹികൾക്കായി നേതൃപരിശീലനം സംഘടിപ്പിച്ചു. ചെറുകര സെന്റ് മേരീസ് പള്ളിഹാളിൽ സംഘടിപ്പിച്ച പരിശീലനം കോട്ടയം അതിരൂപതാ വികാരിജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി കിടങ്ങൂർ ഫൊറോന പ്രസിഡന്റ് അഡ്വ. ഷൈബി അലക്‌സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.സി ചെറുകര യൂണിറ്റ് ചാപ്ലെയിൻ ഫാ. ബെന്നി കന്നുവെട്ടിയേൽ, അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി സിൽജി സജി, കർഷകഫോറം ചെയർമാൻ എം.സി. കുര്യാക്കോസ്, കർഷകഫോറം കിടങ്ങൂർ ഫൊറോന കൺവീനർ ജോൺ മാവേലി. കെ.സി.വൈ.എൽ ജോയിന്റ് സെക്രട്ടറി ബോറ്റി തോമസ്, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജെസി അലസ്‌ക് , കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് അലക്‌സ് ബെന്നി, കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോണി വെട്ടത്ത് എന്നിവർ പ്രസംഗിച്ചു. കിടങ്ങൂർ കൃഷി ഓഫീസർ പാർവ്വതി എസ്. ക്ലാസ് നയിച്ചു. തുടർന്നു നടന്ന ചർച്ചയിൽ കർഷക ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന വിവിധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. കിടങ്ങൂർ ഫൊറോന കർഷകഫോറം അംഗങ്ങളും കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ പ്രതിനിധികളും പരിശീലനത്തിൽ പങ്കെടുത്തു.