കൈപ്പുഴയില്‍ ക്വിസ് മത്സരം

കൈപ്പുഴ: കെ സി സി കൈപ്പുഴ യൂണിറ്റ് സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപതാതല ക്വിസ് മത്സരം ഓഗസ്റ്റ് 15 ചൊവ്വ 3.00 ന് സെഹിയോന്‍ പാരീഷ് ഹാളില്‍ നടക്കും. ഒന്നാം സമ്മാനം: 10001/ രൂപ & ഡോണ മരിയ ദാസ് മെമ്മോറിയല്‍ മെമന്‍്റോ സ്പോണ്‍സര്‍ : ദാസ്മോന്‍ തോമസ് വേമ്പേനിക്കല്‍. രണ്ടാം സമ്മാനം : 7001 / & ത്രേസ്യാമ്മ ചാക്കോ മെമ്മോറിയല്‍ മെമന്‍്റോ ,സ്പോണ്‍സര്‍ : ബിജു ജേക്കബ്. മൂന്നാം സമ്മാനം: 5000/ & റ്റി എ ജേക്കബ് മെമ്മോറിയല്‍ മെമന്‍്റോ ,സ്പോണ്‍സര്‍ : ജോസുകുട്ടി റ്റി ജേക്കബ് താന്നിച്ചുവട്ടില്‍. നിബന്ധനകള്‍: 1. മൂന്നുപേര്‍ വീതമുള്ള എത്ര ടീമിനു വേണമെങ്കിലും പ്രായഭേദമെന്യേ ഒരിടവകയില്‍ നിന്ന് പങ്കെടുക്കാം 2. ടീമംഗങ്ങള്‍ ഇടവകാംഗമാണെന്ന് തെളിയിക്കുന്ന വികാരിയച്ചന്‍്റെ സാക്ഷ്യപത്രം കൊണ്ടുവരണം.3. രണ്ടു റൗണ്ടുകളായിട്ടായിരിക്കും മത്സരം നടത്തുക. 4. ചോദ്യങ്ങള്‍ ക്നാനായ സമുദായം, സഭ, ബൈബിള്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 80 % : 10% : 10% എന്ന അനുപതത്തിലായിരിക്കും വരിക. ഉത്തരങ്ങള്‍ സംബന്ധിച്ച് ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും. 5.10.8.2023 – ന് മുമ്പ് ടീമുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 7025701323/ 944728 2696

 

Previous Post

ന്യൂജേഴ്സി ഇടവക മുത്തച്ഛൻ -മുത്തശ്ശി ദിനം ആഘോഷിച്ചു

Next Post

മറ്റക്കര : മണ്ണുകുന്നേല്‍ തോമസ് എബ്രഹാം

Total
0
Share
error: Content is protected !!