പുളിഞ്ഞാല്‍ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ഉദ്ഘാടനം ചെയ്തു.

പുളിഞ്ഞാല്‍ : ക്രിസ്തുരാജ പള്ളിയില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫോറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ് ജോയി പള്ളിപുറത്തിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ് ഫൊറോന ചാപ്ളിയ്ന്‍ ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. കെ.സി.സി. മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് ജോസ് കണിയാപറമ്പില്‍, അതിരൂപത കെ.സി.സി. ജോയിന്‍്റ് സെക്രട്ടറി ഷിജൂ കൂറാനയില്‍, കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, കെ.സി.സി. പെ രിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍്റ് ജോണി പുത്തന്‍ കണ്ടത്തില്‍, കര്‍ഷക ഫോറം അതി രൂപത സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍ ജോണ്‍ കളക്കാട്ടു കുടി എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി. യൂണിറ്റ് സെക്രട്ടറി റെജി ഉള്ളാടപ്പിള്ളി സ്വാഗതവും, ജോണി കണികുളം കൃതജ്ഞതയും പറഞ്ഞു.

Previous Post

ഡോ. സിന്‍സി ജോസഫ് ഉഴവൂര്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി ചുമതലയേറ്റു

Next Post

മോനിപ്പള്ളി : അരകുംതാനത്ത് (പുളിവേലില്‍) P K ജോര്‍ജ്

Total
0
Share
error: Content is protected !!